ലണ്ടന്‍: സ്വിസ്ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് രഹസ്യനിക്ഷേപമുണ്ടെന്നും വൈകാതെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും വിക്കിലീക്സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാഞ്ചെ പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ചെ പറഞ്ഞു. സ്വിസ്ബാങ്ക് നിക്ഷേപകരുടെ വിശദാംശം പുറത്തുകൊണ്ടുവരാന്‍ ഇന്ത്യ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെ അസാഞ്ചെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ജര്‍മനി കാട്ടുന്ന ഉത്സാഹം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍കണക്കാക്കിയാല്‍ ജര്‍മനിയില്‍നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ട്. എന്നിട്ടും പണം തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യസര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. പക്ഷേ, സാധാരണ ഇന്ത്യക്കാര്‍ ഇതില്‍ നിരാശപ്പെടേണ്ട. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കും. അമേരിക്കയില്‍നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒബാമസര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പലതും വ്യാജട്രസ്റ്റുകളുടെയും മറ്റും പേരിലാണെന്നും അസാഞ്ചെ പറഞ്ഞു.
No comments:
Post a Comment