മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത വിലപേശലുകള്‍ക്ക് കേരള കോണ്‍ഗ്രസ് മാണി വിഭാഗം തയ്യാറെടുക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കാര്യത്തില്‍ കെ എം മാണി പിന്നോട്ട് പോകില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ നാല് മന്ത്രിസ്ഥാനങ്ങള്‍ നിര്‍ബന്ധമായും വേണം എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഇതേ നിലപാട് തന്നെയാണ് ഉയര്‍ന്നുവന്നത്.
മാണിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം കിട്ടുകയാണെങ്കില്‍ അതുള്‍പ്പെടെ മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ കൊണ്ട് തൃപ്ത്തിപ്പെടാന്‍ കേരള കോണ്‍ഗ്രസ് തയാറായേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെരഞ്ഞെടുപ്പില്‍ 23 സീറ്റുകളാണ് കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ 15 സീറ്റുകള്‍ മാത്രമാണ് പാര്‍ട്ടിയ്ക്ക് കിട്ടിയത്.
അതേസമയം ശനിയാഴ്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ മാണി-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ച നടന്നിരുന്നു. മന്ത്രിസഭാരൂപീകരണവേളയില്‍ മാണി വിഭാഗം ഇടഞ്ഞേക്കാമെന്ന് മുന്‍കൂട്ടി കണ്ട കോണ്‍ഗ്രസ് അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ലീഗിനെ മധ്യസ്ഥരായി നിയോഗിക്കുകയായിരുന്നു.

No comments:
Post a Comment