ഏതാണ്ടു 35 വര്‍ഷംമുമ്പ് ഞാന്‍ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ മിഷന്‍&ൃെൂൗീ;ഇടവക (പട്ടികജാതി-പട്ടികവര്‍ഗത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന ഉപദേശിമാരുടെ മാസശമ്പളം 50 നും 100നും ഇടയ്ക്കായിരുന്നു. വികാരിയച്ചനും ഇടവകജനങ്ങള്‍ക്കുംവേണ്ടി കഷ്ടപ്പെട്ടു ജോലിചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്ന് ഞങ്ങള്‍ കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു.
250 രൂപയെങ്കിലും അവര്‍ക്കു കിട്ടണമെന്നും അനുബന്ധ തൊഴില്‍സാധ്യതകള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നുമുള്ള ആവശ്യംവച്ച് അവരെ ഹരിജന്‍ ക്രിസ്ത്യന്‍ ഫോറം&ൃെൂൗീ;എന്ന പേരില്‍ സംഘടിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ബിഷപ്പും അദ്ദേഹത്തിനൊപ്പംനിന്ന വൈദികഗണവും ഞങ്ങളുടെ നീക്കത്തെ മുളയിലേ നുള്ളി. തുടര്‍ന്നു നടന്ന വൈദികരുടെ പല കോണ്‍ഫറന്‍സിലും ഞങ്ങള്‍ ഈ വിഷയം ചര്‍ച്ചയ്ക്ക് എടുത്തിട്ടെങ്കിലും, ശക്തിയും സ്വാധീനവും ആള്‍ബലവുമുള്ള വൈദികഗണവും ബിഷപ്പും ഞങ്ങളുടെ ആവശ്യം പുച്ഛിച്ചുതള്ളി. ഞങ്ങളുമായി ബന്ധപ്പെട്ടുനിന്ന ഉപദേശിമാര്‍ക്കു ശമ്പളത്തിനു പുറമെ ഞങ്ങളാല്‍ കഴിയുന്ന തുകയും കൊടുത്തു. ഒരു പ്രത്യേക സാഹചര്യത്തില്‍ മിഷന്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചിരുന്ന ഞങ്ങളുടെ ചെറുസംഘത്തെ ഏതാണ്ടു മുഴുവനായി പരമ്പരാഗത ക്രൈസ്തവരുടെ വലിയ ഇടവകകളിലേക്കു സ്ഥലംമാറ്റി; മാത്രമല്ല, കൊല്ലം രൂപതയെത്തന്നെ രണ്ടാക്കി. അതിന്റെ അടിസ്ഥാനമോ, പരമ്പരാഗത ഇടവകകള്‍ക്ക് കൊല്ലം രൂപത; മിഷന്‍ ഇടവകകള്‍ക്കു പുനലൂര്‍ രൂപത എന്നതായിരുന്നു. ഞാന്‍ കൊല്ലം രൂപതയുടെ ഭാഗമായി. പിന്നെ ഉപദേശിമാരുടെ ഗതി അറിയില്ലായിരുന്നു. രണ്ടാഴ്ചമുമ്പ് കൊട്ടാരക്കരയ്ക്കുപോയ വഴി അടൂര്‍ ബസ്സ്റ്റാന്‍ഡില്‍ ഇറങ്ങി. ചായ കുടിക്കാന്‍ അടുത്ത കടയില്‍ കയറി. എതിര്‍വശത്തിരുന്നു ചായകുടിക്കുന്ന വ്യക്തിയെ കണ്ടുമറന്നതായി തോന്നി. ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചു. എന്റെ പഴയ ഇടവകക്കാരില്‍ ആരെങ്കിലുമായിരിക്കുമോ എന്നു മനസ്സില്‍ തെരഞ്ഞു. അദ്ദേഹത്തെ നോക്കി ചിരിച്ചിട്ടു ഞാന്‍ അറിയുമോ എന്നു ചോദിച്ചു. അലോഷ്യസച്ചന്‍ ?&ൃെൂൗീ; അദ്ദേഹം പ്രതികരിച്ചു. മത്തായി (പേര് മാറ്റിയിട്ടുണ്ട്) ഉപദേശി?&ൃെൂൗീ; അതെ&ൃെൂൗീ; എന്നുത്തരം പ്രായാധിക്യംകൊണ്ടും പട്ടിണി-രോഗം കൊണ്ടും തീര്‍ത്തും ക്ഷീണിതന്‍ . കുറച്ചുസമയം പഴയകാര്യങ്ങള്‍ ഞങ്ങള്‍ അയവിറക്കി; സംഘടിക്കാന്‍ ശ്രമിച്ച കാര്യം ഉള്‍പ്പെടെ. ഇപ്പോള്‍ എന്തുണ്ടു ശമ്പളം എന്നു ചോദിച്ചപ്പോള്‍ ഈയിടെ വന്ന ബിഷപ്പ് ഞങ്ങളുടെ ശമ്പളം വര്‍ധിപ്പിച്ചു. ഇപ്പോള്‍ 400 രൂപയുണ്ട്.&ൃെൂൗീ; ഇതുകൊണ്ട് എങ്ങനെ ജീവിക്കുമെന്ന എന്റെ ചോദ്യത്തിനു "ഭാര്യ അണ്ടിയാപ്പീസില്‍ പോകുമായിരുന്നു. അതായിരുന്നു യഥാര്‍ഥ വരുമാനമാര്‍ഗം. ഇപ്പോള്‍ അവള്‍ക്കു ജോലിചെയ്യാന്‍ പറ്റാത്ത രീതിയില്‍ നടുവേദന. ജീവിതം ദുരിതത്തിലാണ്"- എന്നായിരുന്നു മറുപടി.&ൃെൂൗീ;ഒരു രൂപതയിലെ ഏതാണ്ടു 40 വര്‍ഷം സര്‍വീസുള്ള ഉപദേശിയുടെ മാസശമ്പളമാണ് 400 രൂപ എന്ന വെളിപ്പെടുത്തല്‍ എന്നെ സ്തബ്ധനാക്കി. വൈകിട്ട് ഞാന്‍ ടിവി ഓണ്‍ ചെയ്തു. അന്നത്തെ പ്രധാനവാര്‍ത്തകളില്‍ ഒന്നു കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി)യുടെ തൊഴില്‍കാര്യ കമീഷന്‍ , കെസിബിസിയുടെ പേരില്‍ മെയ് ഒന്നിന്റെ സന്ദേശം സംയുക്ത ഇടയലേഖനമായി ഇറക്കിയിരിക്കുന്നു. അതില്‍ നോക്കുകൂലിക്ക് എതിരെയും ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജോലി ചെയ്യാത്തതിനെതിരെയും വിരല്‍ ചൂണ്ടിയിരിക്കുന്നു. ഒപ്പം സഭ എന്നും തൊഴിലാളിയുടെ, പ്രത്യേകിച്ചും അസംഘടിത തൊഴിലാളിവര്‍ഗത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്നുണ്ട് എന്നു പ്രഖ്യാപിക്കുകയുംചെയ്യുന്നു. ടിവിയില്‍ കാണുകയും കേള്‍ക്കുകയുംചെയ്തതും നേരത്തെ കണ്ട മത്തായി ഉപദേശിയുടെ വാക്കുകളും തമ്മിലുള്ള പൊരുത്തക്കേട് എന്നില്‍ വല്ലാത്ത മുറിവുണ്ടാക്കി. സംയുക്ത ഇടയലേഖനത്തിലെ വാക്കുകള്‍ ഉദ്ധരിക്കട്ടെ: "വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷയ്ക്കും ഉന്നമനത്തിനുമായിട്ടുള്ള ഉപാധിയായിട്ടാണ് സഭ തൊഴിലിനെ കാണുന്നത്. അതിനാല്‍ തൊഴിലിന്റെ മഹത്വത്തെയും തൊഴിലാളികളുടെ അവകാശങ്ങളെയും അന്തസ്സിനെയും എക്കാലവും സഭ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്...നിയമാനുസൃതമായ മിനിമം കൂലി തൊഴില്‍ദാതാക്കള്‍ നല്‍കാനും പലപ്പോഴും തയ്യാറാകുന്നില്ല...ന്യായമായ കൂലി തൊഴിലാളികളുടെ അവകാശമാണ്. ന്യായമായ കൂലി കൊടുക്കാതിരിക്കുന്നത് തെറ്റാണെന്നാണ് തിരുസഭ പഠിപ്പിക്കുന്നത്....അതുപോലെതന്നെ അധ്വാനിക്കാതെ പണം വാങ്ങുന്നതും തെറ്റാണ്. നോക്കുകൂലിപോലെയുള്ള തെറ്റായ ശൈലികള്‍ പരിഷ്കൃത സമൂഹത്തിനു ഒട്ടും സ്വീകാര്യമല്ല ....മിനിമം കൂലിയും നിലവിലുള്ള തൊഴില്‍നിയമങ്ങളും തീക്ഷ്ണതയോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതാണ്. അതിനുള്ള ഉദ്യോഗസ്ഥ സംവിധാനം ശക്തിപ്പെടുത്തണം.&ൃെൂൗീ; ഇത് ഒപ്പിട്ടിരിക്കുന്നതോ ബിഷപ് മാര്‍ ജോസ് പെരുന്നേടം, ചെയര്‍മാന്‍ കെസിബിസി ലേബര്‍ കമീഷന്‍ , ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയും ബിഷപ് ഡോ. യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റം, വൈസ് ചെയര്‍മാന്മാര്‍ കെസിബിസി ലേബര്‍ കമീഷന്‍ . ഈ മൂന്നു ബിഷപ്പുമാരെയും എനിക്കറിയാം. അവരുടെ മുഖങ്ങളും മത്തായിയുടെ മുഖവും എന്റെ മനസ്സില്‍ മാറി മാറി തെളിഞ്ഞു. മായ്ച്ചുകളയാന്‍ ശ്രമിക്കുംതോറും കൂടുതല്‍ വ്യക്തതയോടെ അവ തമ്മിലുള്ള വൈരുധ്യം പ്രകടമായിക്കൊണ്ടിരുന്നു. അറിയാതെ ഞാന്‍ ചോദിച്ചുപോയി, ഇങ്ങനെ ഒരു ഇടയലേഖനം ഇറക്കാന്‍ ഈ മെത്രാന്‍ സമിതിക്ക് എങ്ങനെ സാധിക്കുന്നു! അവര്‍ക്ക് അതിന് ഒരവകാശവുമില്ല എന്നതാണ് എന്റെ മനസ്സില്‍ തെളിഞ്ഞ ഉത്തരം. സഭയുടെ പരമാധികാരികള്‍ സ്വീകരിച്ചുപോരുന്ന നികൃഷ്ടവും നിന്ദ്യവുമായ കാപട്യങ്ങളാണ് വൈദികനായിരുന്ന എന്നെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചതില്‍ ഒരു മുഖ്യകാരണം. എങ്കിലും സഭാധികാരികള്‍ ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്ന, നീതിക്കും ന്യായത്തിനും നിരക്കാത്ത കാര്യങ്ങളിലേക്ക് ഒന്നെത്തിനോക്കാന്‍ മുകളില്‍ വിവരിച്ച വൈരുധ്യം എന്നെ നിര്‍ബന്ധിക്കുന്നു. നോക്കുകൂലി ശരിയല്ല, ഉദ്യോഗസ്ഥര്‍ ജോലിയില്‍ അലംഭാവം കാട്ടുന്നതും ശരിയല്ല. ഇവ തിരുത്തപ്പെടണം. പക്ഷേ, എന്താണ് ബിഷപ്പുമാരും വൈദിക-സന്യസ്ത-കന്യാസ്ത്രീഗണവും ചെയ്യുന്നത്? ധാരാളം കാര്യങ്ങള്‍ എടുത്തുകാട്ടാം. ചില കാര്യങ്ങള്‍മാത്രം പറയട്ടെ. എല്ലാ ആഴ്ചയും വേദപാഠക്ലാസുകള്‍ എടുക്കുന്നു. പരീക്ഷ വയ്ക്കുന്നു, സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നു. പതിനായിരക്കണക്കിന് അധ്യാപകര്‍ . ഇവര്‍ക്കു ശമ്പളമേയില്ല. സേവനം എന്ന ഓമനപ്പേരു പറഞ്ഞു ചൂഷണംചെയ്യുന്നതില്‍ ഈ സഭാധികാരികള്‍ക്ക് ഒരു മാനക്കേടുമില്ലല്ലോ. ആയിരക്കണക്കിന് എയ്ഡഡ്-അണ്‍എയ്ഡഡ് സഭാസ്ഥാപനങ്ങളില്‍ പതിനായിരക്കണക്കിന് അധ്യാപകരും മറ്റുദ്യോഗസ്ഥരും പണിചെയ്യുന്നു. ഇവരെയൊക്കെ നിയമിക്കുന്നത് സഭാധികാരികള്‍ തന്നെ. ഇന്ത്യന്‍ ഭരണഘടനയുടെ അവിഭാജ്യ ഘടകത്തിലൊന്നാണ് സംവരണം. അതു സര്‍ക്കാര്‍മാത്രം പാലിച്ചാല്‍ പോരാ. സര്‍ക്കാര്‍ ധനം വിതരണംചെയ്യുന്ന എല്ലാ ഏജന്‍സികള്‍ക്കും അതിനു ബാധ്യതയുണ്ട്. അധ്യാപകരുള്‍പ്പെടെ മുഴുവന്‍ സ്റ്റാഫിന്റെയും ശമ്പളവും അലവന്‍സുകളും സ്കൂള്‍ കെട്ടിടങ്ങള്‍ക്കു (ചിലപ്പോള്‍ പള്ളിപ്പുരകള്‍ക്കുവരെ)മുള്ള മെയിന്റനന്‍സ് ഗ്രാന്റും കണ്ടിന്‍ജന്റ് ഫണ്ടും മറ്റും പൊതുഖജനാവില്‍ നിന്നെടുത്തുതരുന്നതാണ്. ദുഷ്ടപാരമ്പര്യവും ദുരാചാരങ്ങളും ചവിട്ടിയരച്ച അടിസ്ഥാനവര്‍ഗത്തില്‍പ്പെട്ട ഇന്ത്യന്‍ പൗരന്റെ അവകാശമാണ് സംവരണം. എസ്സി-എസ്ടി-ഒബിസി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സംവരണം നീതിബോധമുള്ള ഏതൊരു പ്രസ്ഥാനത്തലവനും അംഗീകരിക്കേണ്ടതല്ലേ? പക്ഷേ, സഭ അതു നല്‍കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയോടുള്ള വിധേയത്വത്തിനു പുറമെ, യേശുവിന്റെ അടിസ്ഥാന ദരിദ്രപക്ഷ കാഴ്ചപ്പാടിനോട് ഇവര്‍ക്കു വിശ്വസ്തതയുടെ കണികയെങ്കിലുമുണ്ടെങ്കില്‍ , സംവരണം 100 ശതമാനവും സഭാസ്ഥാപനങ്ങളില്‍ നടപ്പാക്കുമായിരുന്നു. പക്ഷേ, സത്യം അതല്ല. ന്യായമായും അര്‍ഹരായ ഈ ദരിദ്രജനതയെ തഴഞ്ഞ്, തങ്ങള്‍ക്ക് &ഹറൂൗീ;"ഓ..ച്ചാ"&ൃെൂൗീ; മൂളുന്ന, ആളുകളെ നിയമിക്കുന്ന സഭാനേതൃത്വത്തിന് എങ്ങനെ സാമൂഹ്യനീതിയെപ്പറ്റിയും തൊഴിലാളി താല്‍പ്പര്യത്തെപ്പറ്റിയും പറയാന്‍ പറ്റും? ഇനി സഭയുടെ സ്വകാര്യസ്ഥാപനങ്ങളിലേക്കു വരാം. അനാഥശാലകള്‍ , ആതുരാലയങ്ങള്‍ , ആശുപത്രികള്‍ , വൃദ്ധമന്ദിരങ്ങള്‍ തുടങ്ങിയവ. ഇവിടെ മിനിമംകൂലിപോലും കൊടുക്കുന്നില്ല എന്നതു പച്ചയായ യാഥാര്‍ഥ്യം. വികാരിമാരുടെ കുശിനികളിലും മഠങ്ങളിലെ അടുക്കളകളിലും സഭാസ്ഥാപനത്തിന്റെ പറമ്പിലും മറ്റും ജോലി ചെയ്യുന്നവരുടെ കൂലിയില്‍ എപ്പോഴും രക്ഷകരുടെ മൂടുപടമണിഞ്ഞു ക്രൂരമായി ചൂഷണംചെയ്യുന്ന അവസ്ഥ ഇന്നും എവിടെയും കാണുന്നു. ഇതിനെപ്പറ്റി ഇവര്‍ക്കാര്‍ക്കും ഒരു മനോവേദനയോ പശ്ചാത്താപമോ ഇല്ല. എയ്ഡഡ് സ്കൂളുകളിലും കോളേജുകളിലും സഭാധികാരികള്‍ക്കു ഇഷ്ടമുള്ളവരെ നിയമിക്കുകയും (പലപ്പോഴും കോഴയും ക്യാപ്പിറ്റേഷനും വാങ്ങി) അവരുടെ ശമ്പളം സര്‍ക്കാരില്‍നിന്നു വാങ്ങുകയും ചെയ്യുന്നതില്‍ സഭാനേതൃത്വം അനീതി കാണുന്നതേയില്ല. മാസംതോറും കോടിക്കണക്കിനു രൂപാ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് സഭാകേന്ദ്രത്തിലേക്കു അടിച്ചുമാറ്റുന്നതില്‍ ഒരു അയുക്തിയും അനീതിയും കാണാത്ത സഭാനേതൃത്വത്തിന്റെ സമീപനം കാപട്യമല്ലെങ്കില്‍ മറ്റെന്താണ്? സത്യത്തില്‍ നീതിയുടെ ലാഞ്ഛന അവരെ സ്പര്‍ശിച്ചെങ്കില്‍ ഈ നിയമനങ്ങള്‍ പിഎസ്സിക്കു വിടണമെന്നു പറയുമായിരുന്നു. വൈദികര്‍ (മെത്രാന്‍ ഉള്‍പ്പെടെ) ദേഹമനങ്ങാതെ ചെയ്യുന്ന അര മണിക്കൂര്‍ കുര്‍ബാനയ്ക്കും ഒന്നു-രണ്ടു മിനിറ്റു നേരത്തെ വിവിധ ഭക്തകൃത്യങ്ങള്‍ക്കും മറ്റും എന്തു കനത്ത ഫീസാണു വാങ്ങുന്നത്! ഇതില്‍ വരുന്ന കുടിശ്ശിക മരണനേരത്തോ, വിവാഹ സന്ദര്‍ഭത്തിലോ പലിശസഹിതം നിര്‍ബന്ധപൂര്‍വം വസൂലാക്കുന്ന ക്രൂരത മനുഷ്യത്വരഹിതമാണെന്നല്ലേ പറയാനാകൂ! ഏതാണ്ടു 15 വര്‍ഷമായി, പ്രത്യേകിച്ച് ഇക്കഴിഞ്ഞ മൂന്നു മാസമായി, കേരളമൊന്നാകെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തിലാണ്. ഈ മാരകവിഷം മനുഷ്യനെ, പ്രത്യേകിച്ചു ദരിദ്രതൊഴിലാളിവര്‍ഗത്തെ ഇഞ്ചിഞ്ചായി കൊല്ലുന്നു; വികൃത മനുഷ്യക്കോലങ്ങളാക്കി മാറ്റുന്നു. ഇടതുപക്ഷസര്‍ക്കാര്‍ സമരം ശക്തമാക്കിയപ്പോള്‍ , ആര്‍ച്ച് ബിഷപ്പുമാര്‍ ക്ലിമ്മീസും സൂസപാക്യവും ചെറിയ രീതിയിലൊന്നു പ്രതികരിച്ചതല്ലാതെ, ഈ സമരത്തില്‍ കെസിബിസിയെ കണ്ടില്ല; ഒരു ഇടയലേഖനവും ഇറക്കിയില്ല. മെത്രാന്‍സമിതിക്ക് തൊഴിലാളിവര്‍ഗത്തോട് യഥാര്‍ഥത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കില്‍ , മെയ്ദിന സന്ദേശമായി ഇടയലേഖനം ഇറക്കേണ്ടിയിരുന്നത് എന്‍ഡോസള്‍ഫാന് എതിരായിട്ടായിരുന്നു. എല്ലാംകൂടി നോക്കുമ്പോള്‍ കെസിബിസിയുടെ മെയ്ദിന തൊഴിലാളിസന്ദേശത്തില്‍ ക്രൂരമായ കാപട്യം പതിയിരിക്കുന്നു. മത്തായി ഉപദേശി തൊട്ടിങ്ങോട്ട് എന്‍ഡോസള്‍ഫാന്‍ ഇരകള്‍വരെ അവരുടെ തൊഴിലാളിവിരുദ്ധ സമീപനത്തെ കണ്ടു കൊഞ്ഞനം കുത്തുന്നു. ഒരു ബൈബിള്‍ വാചകംകൊണ്ടു അവസാനിപ്പിക്കട്ടെ - തിരുമേനീ(മാരേ).....ആദ്യം നിന്റെ കണ്ണിലെ തടി എടുത്തു മാറ്റുക; പിന്നെയാവട്ടെ അപരന്റെ കണ്ണിലെ കരട്.

No comments:
Post a Comment