തിരു: അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മന്ത്രിമാരായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് രാജി നല്‍കിയശേഷം ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകല്‍ പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് രാജിക്കത്ത് കൈമാറി. പകരം സംവിധാനം വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.
ക്രിയാത്മക പ്രതിപക്ഷമായി എല്‍ഡിഎഫ് പ്രവര്‍ത്തിക്കുമെന്ന് വിഎസ് പറഞ്ഞു. ഏച്ചുകെട്ടി ഭരണത്തില്‍ വരാന്‍ ഇഷ്ടപ്പെടുന്നില്ല. ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ഭരണത്തില്‍ ചടഞ്ഞുകൂടുന്നത് ജനാധിപത്യമര്യാദയല്ല. നിരുപാധികം പിന്തുണ നല്‍കാന്‍ ആരെങ്കിലും തയ്യാറായാല്‍ സ്വീകരിക്കുമോയെന്ന ചോദ്യത്തിന് "അപ്പോള്‍ ആലോചിച്ച് തീരുമാനിക്കും" എന്ന് വിഎസ് പറഞ്ഞു. പാര്‍ടി നിര്‍ദേശിച്ചാല്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് അത് സ്വാഭാവികമാണല്ലോ എന്നായിരുന്നു മറുപടി. ചില ജില്ലകളില്‍ വോട്ടര്‍മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും കാലഘട്ടത്തിന്റെ ഗൗരവം മനസ്സിലാക്കി ഉയരാന്‍ കഴിഞ്ഞിട്ടില്ല. വര്‍ഗീയശക്തികള്‍ എല്‍ഡിഎഫിനെതിരെ ബോധപൂര്‍വമായ പ്രവര്‍ത്തനം നടത്തി. മതേതര ജനാധിപത്യശക്തികള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധിച്ച് തിരുത്തേണ്ടവ തിരുത്തും. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന് പാര്‍ടി നേതൃത്വത്തിന്റെയും വര്‍ഗ ബഹുജന സംഘടനകളുടെയും ജനങ്ങളുടെയും പിന്തുണ യഥേഷ്ടം ഉണ്ടായിരുന്നെന്നും വി എസ് പറഞ്ഞു. പൊളിറ്റ് ബ്യൂറോയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം പാര്‍ടി നേതൃത്വമാണ് തീരുമാനിക്കേണ്ടത്. പശ്ചിമബംഗാളിലെ തിരിച്ചടി വെറും താല്‍ക്കാലികമാണെന്ന് മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി. ഏകാധിപത്യവാഴ്ചയെ തോല്‍പ്പിച്ചതാണ് ബംഗാളിന്റെ ചരിത്രം. വീണ്ടും അത്തരം പ്രവണത അടിച്ചേല്‍പ്പിക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും വി എസ് പറഞ്ഞു.

No comments:
Post a Comment