Saturday, May 14, 2011

വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായം -കെ.എം. മാണി

കോട്ടയം: മന്ത്രിസഭാ രൂപവത്കരണം എളുപ്പമാക്കാന്‍ ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണി. കൊച്ചിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ചക്കു ശേഷം കോട്ടയത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനെത്തിയ മാണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട് തന്റെ പാര്‍ട്ടിക്ക് വ്യക്തമായ നിലപാടുണ്ട്. തന്റെ അഭിപ്രായമായിരിക്കില്ല മറ്റ് കക്ഷികള്‍ക്ക്.  എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യണം. മുന്നണിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, മന്ത്രിമാരുടെ എണ്ണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ച അനിവാര്യമാണ്. ഘടകകക്ഷികള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭ്യമാക്കാനും കൂട്ടായ ചര്‍ച്ചവേണം. വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലെന്നും മാണി പറഞ്ഞു.

No comments:

Post a Comment