തിരുവനന്തപുരം: കെ.മുരളീധരനെ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. മുരളീധരന്‍ മുതിര്‍ന്ന നേതാവാണെന്നും പത്മജ പറഞ്ഞു.
കരുണാകരനെ പിന്തുണച്ചവരെ തഴഞ്ഞത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താന്‍ കെപിസിസി നേതൃത്വം തയാറായില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ഉടന്‍ വിളിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.
കെ.കരുണാകരനുണ്ടാെയങ്കില്‍ ഈ തിരഞ്ഞെടുപ്പ് ഫലം അദ്ദേഹത്തെ വേദനിപ്പിച്ചേനെ എന്നും പത്മജ പറഞ്ഞു. കെപിസിസി നേതൃത്വം മാറണമോ എന്ന കാര്യത്തില്‍ കേന്ദ്ര നേതൃത്വമാണ് തീരുമാനമെടുക്കേണ്ടെന്നും പത്മജ വ്യക്തമാക്കി.കരുണാകരനെ പിന്തുണച്ചവരെ തഴഞ്ഞത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താന്‍ കെപിസിസി നേതൃത്വം തയാറായില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ഉടന്‍ വിളിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

No comments:
Post a Comment