Wednesday, May 18, 2011

ഇല്ല ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ...

ഇ കെ നായനാരുടെ ഏഴാം ചരമവാര്‍ഷികദിനം 19ന് സമുചിതമായി ആചരിക്കാന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് മുഴുവന്‍ പാര്‍ടിഘടകങ്ങളോടും അഭ്യര്‍ഥിച്ചു. പ്രഭാതഭേരി നടത്തിയും പാര്‍ടിപതാക ഉയര്‍ത്തിയും ഓഫീസുകള്‍ അലങ്കരിച്ചും അനുസ്മരണയോഗങ്ങള്‍ സംഘടിപ്പിച്ചും നായനാര്‍സ്മരണ പുതുക്കണം. കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും തൊഴിലാളി- കര്‍ഷക പ്രസ്ഥാനങ്ങളും വളര്‍ത്തിയെടുക്കുന്നതില്‍ അമൂല്യസംഭാവന നല്‍കിയ നേതാവാണ് നായനാര്‍

വോട്ടിങ് ശതമാനത്തില്‍ മുന്നില്‍ സി.പി.എം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് ശതമാനത്തില്‍ സി.പി.എം മുന്നില്‍. അതേസമയം, 2006ല്‍ നേടിയ വോട്ടുകള്‍ നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞതുമില്ല.
ഭരണത്തിലേറിയിട്ടും വോട്ടിങ് ശതമാനത്തില്‍ സി.പി.എമ്മിന് പിന്നില്‍ നില്‍ക്കുന്ന കോണ്‍ഗ്രസിന് കഴിഞ്ഞ തവണയേക്കാള്‍ നേരിയ വര്‍ധനയാണുള്ളത്. 84 മണ്ഡലങ്ങളില്‍ മല്‍സരിച്ച് 45 ഇടത്ത് വിജയിച്ച സി.പി.എം മൊത്തം നേടിയത് 4921354 വോട്ടുകളാണ് (28.18 ശതമാനം). കഴിഞ്ഞ തവണ 85 സീറ്റില്‍ മല്‍സരിച്ച് 61 സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച സി.പി.എമ്മിന് 30.45 ശതമാനം വോട്ട് ലഭിച്ചിരുന്നു.
81 സീറ്റുകളില്‍ മല്‍സരിച്ച് 38 ഇടത്ത് വിജയിച്ച കോണ്‍ഗ്രസിന് 4610328 വോട്ടുകളാണ് ലഭിച്ചത് (26.40 ശതാനം). കഴിഞ്ഞ തവണ 77 സ്ഥാനാര്‍ഥികളെ നിര്‍ത്തി 24 പേരെ വിജയിപ്പിച്ച കോണ്‍ഗ്രസിന് 24.09  ശതമാനം വോട്ടേ ലഭിച്ചിരുന്നുള്ളൂ.
കോണ്‍ഗ്രസിനേ ക്കാള്‍ 1.78 ശതമാനം വോട്ടുകളാണ് സി.പി.എം അധികം പിടിച്ചത്.
തെരഞ്ഞെടുപ്പ് കമീഷന്‍ പുറത്തു വിട്ട കണക്കനുസരിച്ച് വോട്ടിങ് ശതമാനത്തിന്റെ കാര്യത്തില്‍ ബി.ജെ.പി നില മെച്ചപ്പെടുത്തി. കഴിഞ്ഞ തവണ 136 സീറ്റില്‍ മല്‍സരിച്ച പാര്‍ട്ടി 4.75 ശതമാനം വോട്ട് പിടിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 138 സീറ്റുകളില്‍ മല്‍സരിച്ച് 6.03 ശതമാനം വോട്ട് പിടിച്ചു.
സി.പി.ഐയുടെ വോട്ടില്‍ നേരിയ വര്‍ധനയുണ്ട്. കഴിഞ്ഞ തവണ 8.09 ശതമാനമായിരുന്നെങ്കില്‍ ഇത്തവണ 8.72 ശതമാനമാണ്. മുസ്‌ലിം ലീഗിന്റെ വോട്ടിങ് ശതമാനത്തില്‍ 0.62 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിന് 0.06 ശതമാനം വോട്ടുകള്‍ വര്‍ധിച്ചു. ജനതാദള്‍ സെക്യുലര്‍ 1.52 ശതമാനം വോട്ട് പിടിച്ചപ്പോള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ എസ്.ജെ.ഡി 1.65 ശതമാനം വോട്ട് പിടിച്ചു.

ആരോപണവിധേയര്‍ മന്ത്രിസഭയിലേക്ക്


തിരു: യുഡിഎഫ് മന്ത്രിസഭയിലെ ചില ഘടകകക്ഷി നേതാക്കള്‍ സത്യപ്രതിജ്ഞചെയ്യുന്നത് പെണ്‍വാണിഭം, അനധികൃത സ്വത്തുസമ്പാദനം, അഴിമതി തുടങ്ങിയ കേസുകളും ആരോപണങ്ങളും പേറി. മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കേരള കോണ്‍ഗ്രസ് (ജെ) നേതാവ് ടി എം ജേക്കബ് എന്നിവര്‍ വിജിലന്‍സ് അന്വേഷണത്തിന്റെയും കോടതിനടപടികളുടെയും ഊരാക്കുടുക്കിലാണ്. പെണ്‍വാണിഭം, കേസ് അട്ടിമറിക്കാന്‍ മൊഴിമാറ്റിക്കല്‍ - ജുഡീഷ്യറിയെ സ്വാധീനിക്കല്‍ , ലക്ഷങ്ങള്‍ വാരിയെറിഞ്ഞ് ഇരകളെ വിലയ്ക്കെടുക്കല്‍ , കോടികളുടെ അനധികൃത സ്വത്തുസമ്പാദനം എന്നിങ്ങനെ പോകുന്നു കുഞ്ഞാലിക്കുട്ടിക്കെതിരായ ആരോപണങ്ങള്‍ . കുരിയാര്‍കുറ്റി- കാരപ്പാറ ജലസേചനപദ്ധതിയുടെ മറവില്‍ നടന്ന വന്‍വെട്ടിപ്പില്‍ നാലാംപ്രതിയാണ് ജേക്കബ്്. പി കെ കുഞ്ഞാലിക്കുട്ടി $ ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട മൂന്ന് കേസ് എഡിജിപി വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പുനരന്വേഷിക്കുന്നു. 1. അനധികൃത സ്വത്തുസമ്പാദനം 2. ലൈംഗികപീഡനത്തിനിരയായ റജീനയുടെ മൊഴിമാറ്റിയതുസംബന്ധിച്ച ഗൂഢാലോചന 3. ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ ബിന്ദുവിന്റെ മൊഴിയില്‍ കള്ള ഒപ്പിട്ട കേസ് ടി എം ജേക്കബ് $ 1995ല്‍ ടി എം ജേക്കബ് ജലവിഭവമന്ത്രിയായിരിക്കെ കുരിയാര്‍കുറ്റി- കാരപ്പാറ ജലവൈദ്യുതപദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാതെ കരാര്‍ നല്‍കി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. മൂന്ന് വകുപ്പാണ് കേസിലുള്ളത്. 1. ക്രിമിനല്‍ ഗൂഢാലോചന 2. സര്‍ക്കാരിനെ കബളിപ്പിക്കല്‍ 3. അവിഹിത പണസമ്പാദനം

ഡെപ്യൂട്ടി സ്പീക്കറാക്കി ഷണ്ഡനാക്കേണ്ട: പി സി ജോര്‍ജ്


തിരു: സ്പീക്കര്‍ പദവിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പദവി നല്‍കി തന്നെ ഷണ്ഡനാക്കി ഇരുത്താന്‍ ശ്രമിക്കേണ്ടെന്നും കേരളകോണ്‍ഗ്രസ് എം വൈസ് ചെയര്‍മാന്‍ പി സി ജോര്‍ജ്. സ്പീക്കര്‍ പദവിക്ക് കോണ്‍ഗ്രസ് എതിരുനില്‍ക്കുകയാണ്. മന്ത്രിസ്ഥാനം തനിക്ക് നിര്‍ബന്ധമില്ല. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. മുസ്ലിംലീഗാണ് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുന്നത്. സ്പീക്കര്‍ പദവി കോണ്‍ഗ്രസ് കൈയടക്കി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി സി ജോര്‍ജ് പറഞ്ഞു.

സീറ്റ് കുറഞ്ഞതില്‍ ഉമ്മന്‍ചാണ്ടിക്കും ഉത്തരവാദിത്തം: ചെന്നിത്തല

തിരു: പാര്‍ടിയിലെ വിഭാഗീയത ഒഴിവാക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ നിന്ന് താന്‍ പിന്മാറിയതെന്ന് രമേശ് ചെന്നിത്തല. കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടിവന്നാലും സങ്കടമില്ലെന്നു പറഞ്ഞ ചെന്നിത്തല, കോണ്‍ഗ്രസിന് സീറ്റ് കുറഞ്ഞതില്‍ തനിക്കും ഉമ്മന്‍ചാണ്ടിക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്ന് സ്വകാര്യ ചാനലുമായുള്ള അഭിമുഖത്തില്‍ തുറന്നടിച്ചു. കഴിഞ്ഞ ഏഴു വര്‍ഷവും ഉമ്മന്‍ചാണ്ടി അറിയാതെ ഒരു തീരുമാനവും എടുത്തിട്ടില്ല. സ്ഥാനാര്‍ഥിനിര്‍ണയം മുതല്‍ എല്ലാ കാര്യത്തിലും തനിക്കും ഉമ്മന്‍ചാണ്ടിക്കും ഒരേ ഉത്തരവാദിത്തമാണുള്ളത്.

വനിതാമന്ത്രിയില്ല; മുരളിക്ക്ഹൈക്കമാന്‍ഡ് കനിയണം

തിരു: മുന്‍ കെപിസിസി പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ മുരളീധരനും യുഡിഎഫിലെ ഏക വനിതയായ ജയലക്ഷ്മിയും മന്ത്രിസഭയില്‍ എത്തണമെങ്കില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കനിയണം. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ പട്ടികയില്‍ ഇരുവരുടെയും പേര് ഉള്‍പ്പെടുത്തിയിട്ടില്ല. കെ മുരളീധരനെ മന്ത്രിസഭയിലെടുത്താല്‍ വീണ്ടും വിഭാഗീയത മൂര്‍ച്ഛിക്കുമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിലപാട്. പട്ടികവര്‍ഗത്തില്‍നിന്നുള്ള ജയലക്ഷ്മിക്ക് കാര്യശേഷി പോരത്രേ. ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടെന്നതും ഇവരുടെ അയോഗ്യതയായി ചൂണ്ടിക്കാട്ടുന്നു. കരുണാകരന്റെ മകനെന്ന പരിഗണനയും മുരളിക്ക് നല്‍കിയിട്ടില്ല. മുരളീധരന് പകരം വി എസ് ശിവകുമാറിനെയാണ് പരിഗണിച്ചത്. ജി കാര്‍ത്തികേയന്‍ , എന്‍ ശക്തന്‍ എന്നിവരാണ് തിരുവനന്തപുരം ജില്ലയില്‍നിന്ന് പട്ടികയിലുള്ള മറ്റ് രണ്ട് പേരുകാര്‍ . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ , ആര്യാടന്‍ മുഹമ്മദ്, കെ ബാബു, അടൂര്‍ പ്രകാശ്, ടി എന്‍ പ്രതാപന്‍ , കെ പി അനില്‍കുമാര്‍ എന്നിവരാണ് കെപിസിസിയുടെ ലിസ്റ്റിലുള്ളവര്‍ . ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തനായ കെ സി ജോസഫും പട്ടികയിലുണ്ടെന്നാണ് അറിയുന്നത്. വി ഡി സതീശനെ സ്പീക്കറാക്കാനാണ് നിര്‍ദേശം.

ജേക്കബ് വിഴുങ്ങുമോ, ആ അഴിമതി ആരോപണങ്ങള്‍

തിരു: സൈന്‍ബോര്‍ഡ് അഴിമതിയില്‍ ഉമ്മന്‍ചാണ്ടി 500 കോടിയുടെ തിരിമറി നടത്തിയെന്ന് നിയമസഭയില്‍ വെളിപ്പെടുത്തിയത് ടി എം ജേക്കബ്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ , ജേക്കബ് 2005 ജൂലൈ 19ന് നിയമസഭയില്‍ നടത്തിയ പ്രസംഗം ഇന്നും രേഖകളില്‍ ഒളിമങ്ങാതെ കിടക്കുന്നു. നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയിലായിരുന്നു ജേക്കബിന്റെ വെളിപ്പെടുത്തല്‍ . "ഉമ്മന്‍ചാണ്ടിയെ ഞാന്‍ ചലഞ്ച് ചെയ്യുന്നു. നിങ്ങള്‍ക്ക് ഒരു നിയമസഭാ കമ്മിറ്റിയെക്കൊണ്ട് അന്വേഷിപ്പിക്കാമോ? ഞാന്‍ ഇത് തെളിയിച്ചുതരാം. ഞാന്‍ വെറുതെ പറയുകയല്ല"-

ഉമ്മന്‍ചാണ്ടി ചതിച്ചു, അപമാനിച്ചു: പിള്ള

തിരു: ഉമ്മന്‍ചാണ്ടി തന്നോട് കടുത്ത വഞ്ചനയും ചതിയും കാട്ടിയതായി ആര്‍ ബാലകൃഷ്ണപിള്ള. 2004-06ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന ഒന്നരക്കൊല്ലം നേരിടേണ്ടിവന്ന അപമാനവും വേദനകളും ഒരിക്കലും മറക്കാനാകില്ല. മാധ്യമം ആഴ്ചപ്പതിപ്പിലെ "മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍" എന്ന ആത്മകഥാ പരമ്പരയുടെ പുതിയ അധ്യായത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരെ പിള്ള തുറന്നടിച്ചത്.

Tuesday, May 17, 2011

വേങ്ങരയിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം.

മലപ്പുറം ജില്ലയിലെ ഒരു സ്ഥാനാർഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ആ മണ്ഡലത്തിലെ സ്ത്രീജനങ്ങൾ സംസ്കാരിക കേരളത്തിനു നൽകിയ വിശദീകരണം. 

കേരള ജനത പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീജനങ്ങൾ ഞങ്ങളോട് മാനസികമായി അകന്നു കഴിഞ്ഞു എന്നു ഞങ്ങൾക്കറിയാം. പക്ഷെ ഞങ്ങളുടെ മാനസികബുദ്ധിമുട്ട് ആരോടു പറയും, തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചഅന്നുമുതൽ ആരംഭിച്ച ഞങ്ങളുടെ ഭീതി വർദ്ധിപ്പിക്കുന്നതായിരുന്നു മണ്ഡലത്തിലെ സ്ഥാനാർഥി നിർണ്ണയം. ശേഷം ഉള്ള ഞങ്ങളുടെ ദിനങ്ങൾ പേടിപ്പെടുത്തുന്നതായിരുന്നു ഞങ്ങളൂടെ രാത്രികൾ ഉറക്കമില്ലാത്തതായിരുന്നു. പകലിൽ ഞങ്ങളുടെ മക്കളെ ഞങ്ങൾ ചിറകിനടിയിൽ ഒളിപ്പിച്ചു, രാത്രികളിൽ ഞങ്ങൾ അവർക്കു കണ്ണിമവെട്ടാതെ കാവലിരുന്നു,ദൂരസ്ഥലങ്ങളിലുള്ള ഞങ്ങളുടെ പുരുഷന്മാർ മുഴുവൻ നാടണഞ്ഞു എങ്ങും ഒരു കലാപ ഭൂമിയുടെ അന്തരീക്ഷം. ചിലക്കാൻ മറന്ന കിളികൾ, പൂക്കാൻ മറന്ന പൂമൊട്ടുകൾ, കണ്ണടച്ചാൽ പെൺകുട്ടികളെ ആക്രമിക്കാൻ വരുന്ന രാക്ഷസന്റെ മുഖം, ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്നു ഭീതിയോടെ ചുറ്റും നോക്കുന്ന ഞങ്ങളുടെ കുട്ടികൾ, ആ ഒരു മാസത്തിനു ഒരു പത്തു വർഷത്തെ ദൈർഘ്യമുണ്ടായിരുന്നു എന്നു തോന്നി കോഴികുഞ്ഞുങ്ങളെ ചിറകിനടിയിൽ ഒളിപ്പിച്ച കോഴിയുടെ അവസ്ഥയായിരുന്നു ഞങ്ങൾക്ക്. അവസാനം ഞങ്ങൾ ഒരു തീരുമാനത്തിൽ എത്തി ആ രാക്ഷസനെ എങ്ങിനെയെങ്കിലും ഈ നാട്ടിൽ നിന്നു ഓടിക്കണം അതിനു ഞങ്ങൾ ഒരു വഴിയേ കണ്ടതുള്ളൂ ...വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ,ഒരു ദിവസമെങ്കിലും ആരെയും പേടിക്കാതെ കിടന്നുറങ്ങാനുള്ള ആഗ്രഹം, അതാണു ഞങ്ങൾ ആ രാക്ഷസനെ വിജയിപ്പിച്ചത് .... അന്നു ഞങ്ങൾ കേരളത്തിലെ പെൺകുട്ടികളുടെ മുഖം കണ്ടില്ല, കട്ടുമുടിക്കുന്ന കള്ളന്മാരുടെ വിളയാട്ടം കണ്ടില്ല കണ്ടതു മുഴുവൻ ഞങ്ങളുടെ പെൺകുട്ടികളുടെ ഭീതി നിഴലിക്കുന്ന മുഖങ്ങൾ മാത്രം ,... ആ സമയം ഞങ്ങൾ കുറച്ചു സ്വാർഥരായി .... ഞങ്ങൾ ചെയ്തതു തെറ്റാണോ? ... ഇതല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ മാർഗ്ഗമില്ലായിരുന്നു ആത്മഹത്യ പാപമാണെന്നറിഞ്ഞതിനാൽ ഇതല്ലാതെ വേറെ വഴിയില്ല...
ഈ സ്വാർഥതക്കു മുന്നിൽ നിങ്ങളുടെ മാപ്പല്ലാതെ വേറെ ഒന്നും പരിഹാരമില്ല...

മാപ്പ് മാപ്പ് മാപ്പ്

മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ..

ഫലത്തിനുപിന്നാലെ "പ്രതിഫലം"

കൊല്‍ക്കത്തയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം ആഘോഷിച്ച് നടന്ന പ്രകടനങ്ങള്‍ ശനിയാഴ്ച വൈകിട്ട് പെട്ടെന്ന് നിലച്ചു എന്നാണ് വാര്‍ത്ത. പെട്രോള്‍വില വര്‍ധിപ്പിച്ച വിവരം കാട്ടുതീപോലെ പരന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ക്ക് തങ്ങള്‍ കാത്തുകാത്തിരുന്ന സ്വപ്നവിജയം ആഘോഷിക്കാന്‍പോലും കഴിഞ്ഞില്ല. ഇരുട്ടടി എന്ന വാക്കിനെ നാണിപ്പിക്കുംവിധം ക്രൂരമായാണ് യുപിഎ സര്‍ക്കാര്‍ ഇന്ത്യന്‍ ജനതയോട് പെരുമാറിയത്. കഴിഞ്ഞ ജൂണില്‍ പെട്രോളിന്റെ വിലനിയന്ത്രണം എടുത്തുകളഞ്ഞശേഷം ഇത് പതിനൊന്നാമത്തെ വര്‍ധനയാണ്. എങ്ങനെ ജീവിക്കുമെന്ന് സാധാരണക്കാര്‍ പരസ്പരം ചോദിക്കുന്നു. വരുമാനം വര്‍ധിക്കുന്നില്ല; ചെലവ് കുത്തനെ ഉയരുന്നു. ദിവസക്കൂലിക്കാരനും മാസശമ്പളക്കാരനും ചെറുകിട വ്യാപാരികള്‍ക്കും ദൈനംദിന ജീവിതം തള്ളിനീക്കാന്‍ കടക്കെണിയിലേക്ക് തലവച്ചുകൊടുക്കേണ്ട അവസ്ഥ. പെട്രോള്‍ വിലവര്‍ധന ഇതിലും നേരത്തെ വരുമായിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്രയുംനാള്‍ അത് തടഞ്ഞുനിര്‍ത്തിയത്. തെരഞ്ഞെടുപ്പു ഫലം വന്ന് മണിക്കൂറുകള്‍ക്കകം യുപിഎ നേതൃത്വം തനിനിറം കാണിച്ചു. പശ്ചിമബംഗാളിലും അസമിലും കേരളത്തിലും തങ്ങള്‍ക്ക് ഭരണം ലഭിച്ചതിന്റെ പ്രതിഫലം വോട്ടര്‍മാര്‍ക്ക് നല്‍കി- അവരുടെ ജീവിതം ദുരിതമയമാക്കുന്ന ക്രൂരമായ പ്രതിഫലംതന്നെ.

തൃണമൂലിന്റെ ചോരക്കളിക്ക് എതിരെ അണിനിരക്കുക

പശ്ചിമബംഗാളില്‍ ഇടതുമുന്നണിയെ പരാജയപ്പെടുത്തിയതിന്റെ അമിതാഹ്ലാദം വ്യാപകമായ ആക്രമണങ്ങളഴിച്ചുവിട്ടുകൊണ്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രകടിപ്പിക്കുന്നത്. സിപിഐ എമ്മിന്റെ രണ്ടു നേതാക്കളെ വധിക്കുകയും സംസ്ഥാനത്തെങ്ങും അക്രമമഴിച്ചുവിടുകയുംചെയ്ത അനുഭവം ബംഗാളില്‍ വരുംനാളുകളില്‍ ഉണ്ടാകാവുന്ന അരാജകാവസ്ഥയുടെ സൂചനയാണ്. പശ്ചിമമേദിനിപൂരില്‍ സിപിഐ എം നേതാവ് ജിതേന്‍ നന്ദി, ബങ്കുറയില്‍ ലോക്കല്‍കമ്മിറ്റി അംഗം അജിത് ലോഹ എന്നിവരെയാണ് വധിച്ചത്. ബര്‍ധമാന്‍ ജില്ലയില്‍ പാര്‍ടി അനുഭാവിയായ വനിതയെ കൊലപ്പെടുത്തി. ഇന്നലെവരെ മന്ത്രിയായിരുന്ന നിമായ് മല്‍ അടക്കം ആക്രമിക്കപ്പെട്ടു. പാര്‍ടി ഓഫീസുകള്‍ക്കു നേരെയും സിപിഐ എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയും തുടര്‍ച്ചയായി ആക്രമണം നടക്കുന്നു. അക്രമ സംഭവങ്ങളുടെ സുദീര്‍ഘമായ പട്ടികയാണ് കഴിഞ്ഞ സിപിഐ എം പൊളിറ്റ് ബ്യൂറോ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. 70കളിലെ അര്‍ധഫാസിസ്റ്റ് ഭീകരവാഴ്ചയെ ഓര്‍മിപ്പിക്കുംവിധമാണ് ഈ അഴിഞ്ഞാട്ടം.

Sunday, May 15, 2011

ചെന്നിത്തലയ്‌ക്കെതിരെ മാധ്യമസ്‌ഥാപനങ്ങള്‍ക്കു മുന്‍പില്‍ നോട്ടീസ്‌

തിരുവനന്തപുരം: രമേശ്‌ ചെന്നിത്തലയെ കെ.പി.സി.സി പ്രസിഡന്റ്‌ സ്‌ഥാനത്തു നിന്നു നീക്കണമെന്ന്‌ ആവശ്യപ്പെടുന്ന നോട്ടീസ്‌ തലസ്‌ഥാനത്ത്‌ വിവിധ മാധ്യമസ്‌ഥാപനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നു രാവിലെയാണ്‌ നോട്ടീസ്‌ പ്രത്യക്ഷപ്പെട്ടത്‌. മുഖ്യമന്ത്രിയാവാന്‍ കോമാളിവേഷം കെട്ടിയെത്തിയ ചെന്നിത്തലയെ കെ.പി.സി.സി നേതൃത്വത്തില്‍ നിന്നു നീക്കി പാര്‍ട്ടിയെ രക്ഷിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന നോട്ടീസില്‍ വി.എസം സുധീരനും കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍ക്കും അഭിവാദ്യവും എഴുതിയിട്ടുണ്ട്‌.

ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും യോഗ്യരല്ലെന്ന്‌ രാമചന്ദ്രന്‍ മാസ്‌റ്റര്‍

കോഴിക്കോട്‌: അധികാരത്തിലിരിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും യോഗ്യരല്ലെന്ന്‌ കെ.കെ രാമചന്ദ്രന്‍ മാസ്‌റ്റര്‍. നല്ല പ്രതിച്‌ഛായയുള്ള ഏതെങ്കിലും നേതാവിനെ കണ്ടെത്തി അധികാരമേല്‍പ്പിക്കണം. പാര്‍ട്ടി സ്‌ത്രീധനമായി കിട്ടതയാണെന്ന ധാരണയാണ്‌ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്‌ക്കും ഉള്ളത്‌. കള്ളപ്പണക്കേസില്‍ അറസ്‌റ്റിലായ ഹസന്‍ അലി ഖാന്‍ കോണ്‍ഗ്രസ്‌ നേതാക്കളെ കുറിച്ച്‌ പറഞ്ഞ കാര്യങ്ങള്‍ അന്വേഷിക്കണമെന്നും രാമചന്ദ്രന്‍ മാസ്‌റ്റര്‍ പറഞ്ഞു.

പീരുമേട്ടിലെ പരാജയം; ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

വണ്ടിപ്പെരിയാര്‍: പീരുമേട്ടിലെ തെരഞ്ഞെടുപ്പ്‌ പരാജയത്തെച്ചൊല്ലി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടി. ഇന്നലെ വൈകിട്ട്‌ ആറരയോടെ വണ്ടിപ്പെരിയാര്‍ ടൗണിലാണ്‌ സംഭവം.
സംഘമായെത്തിയ ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകര്‍ ജില്ലാ പഞ്ചായത്തംഗം എ. സുരേഷ്‌ബാബുവിനെ മര്‍ദിക്കുകയായിരുന്നു.
സുരേഷ്‌ ബാബുവിന്റെ നേതൃത്വത്തില്‍ വോട്ട്‌ മറിച്ചെന്നാരോപിച്ചായിരുന്നു ഇത്‌. പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സുരേഷ്‌ബാബുവിന്‌ പരിക്കേറ്റു. കല്ലെറിഞ്ഞെങ്കിലും വാഹനത്തില്‍ ചാടിക്കയറി സുരേഷ്‌ബാബു രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സുരേഷ്‌ ബാബു വണ്ടിപ്പെരിയാര്‍ പോലീസില്‍ പരാതി നല്‍കി.





കോണ്‍ഗ്രസില്‍ അസ്വാരസ്യം; പരാജയം കേന്ദ്രമന്ത്രിയുടെ വീഴ്‌ചയെന്ന്‌

ആലപ്പുഴ: തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ദയനീയ പരാജയത്തിനു പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. സംഘടനാ സംവിധാനം പൂര്‍ണമായി തകര്‍ന്നടിഞ്ഞ ജില്ലയില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ഡി.സി.സി. പ്രസിഡന്റ്‌ രാജിവയ്‌ക്കണമെന്നാവശ്യവുമായി എ ഗ്രൂപ്പ്‌ നേതാക്കള്‍ രംഗത്തെത്തി.
കെ.പി.സി.സി പ്രസിഡന്റും കേന്ദ്രമന്ത്രി കെ.സി വേണുഗോപാലും ചേര്‍ന്ന്‌ തങ്ങള്‍ക്ക്‌ ഇഷ്‌ടമുള്ളവരെ സ്‌ഥാനാര്‍ഥിയാക്കിയതാണ്‌ കടുത്ത തോല്‍വിക്ക്‌ കാരണമെന്നും ഇവരുടെ ആധിപത്യം ഇനിയും അനുവദിച്ച്‌ കൊടുത്താല്‍ കോണ്‍ഗ്രസ്‌ ജില്ലിയിലില്ലാതാകുമെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ ഒതുക്കപ്പെട്ട എ ഗ്രൂപ്പ്‌ നേതാക്കള്‍ പറയുന്നു.

അടൂരിലെ തോല്‍വി :കോണ്‍ഗ്രസ്‌ നേതൃത്വം രാജിവയ്‌ക്കണമെന്ന്‌ അസംതൃപ്‌തരുടെ കൂട്ടായ്‌മ

അടൂര്‍: മണ്ഡലത്തിലെ യു.ഡി.എഫ.്‌ സ്‌ഥാനാര്‍ഥിയുടെ പരാജയത്തിനു വഴി വച്ച നേതൃത്വം രാജിവയ്‌ക്കണമെന്നു കോണ്‍ഗ്രസിലെ അസംതൃപ്‌തരുടെ കൂട്ടായ്‌മ ആവശ്യപ്പെട്ടു.
പന്തളം സുധാകരന്‍ നിസാര വോട്ടുകള്‍ക്കു പരാജയപ്പെടാനുണ്ടായ സാഹചര്യത്തെപ്പറ്റി കെ.പി.സി.സി. തലത്തില്‍ അന്വേഷണം നടത്തണമെന്നും അവര്‍ ആവശ്യമുന്നയിച്ചു.
സ്‌ഥാനാര്‍ഥി പ്രഖ്യാപനം വന്നതു മുതല്‍ അടൂരിലെ പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ ന്യായീകരിക്കത്തക്കതല്ല. കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ലാതെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അകറ്റി നിര്‍ത്തുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം ശക്‌തമായി നേതൃത്വം നല്‍കിയവര്‍ ഇത്തവണ 'റോമ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച' നീറോ ചക്രവര്‍ത്തിയെപ്പോലെയാണ്‌ നില കൊണ്ടതെന്നു യുവാക്കളുടെ കൂട്ടായ്‌മ ആരോപിച്ചു.

വാമനപുരത്തെ യു.ഡി.എഫ്‌. തോല്‍വി പാര്‍ട്ടിതലത്തില്‍ അഴിച്ചു പണിക്ക്‌ സാധ്യത

വെഞ്ഞാറമൂട്‌: വാമനപുരം മണ്ഡലത്തിലെ ഒന്‍പത്‌ പഞ്ചയത്തുകളില്‍ എട്ടിലും ഭരണം കൈയാളുന്ന കോണ്‍ഗ്രസ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം രണ്ട്‌ പഞ്ചായത്തുകളില്‍ മാത്രം ഭുരിപക്ഷം നിലനിര്‍ത്തുകയും അവശേഷിച്ച പഞ്ചായത്തുകളില്‍ പിന്നില്‍ പോകുകയും ചെയ്‌തതിനെക്കുറിച്ച്‌ പഠിച്ച്‌ റിപ്പോര്‍ട്ട്‌ തയാറാക്കുന്നു. പാര്‍ട്ടി തലത്തില്‍ അഴിച്ചുപണി നടത്താനും സാധ്യത.

കോണ്‍ഗ്രസില്‍ പോരു മുറുകി; ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതി

കൊല്ലം: തെരഞ്ഞെടുപ്പിലെ വന്‍പരാജയം കോണ്‍ഗ്രസ്സിലെ പോരു രൂക്ഷമാക്കി. ജില്ലാ നേതാക്കളുടെ ചേരിതിരിഞ്ഞുള്ള ചര്‍ച്ചകള്‍ തകൃതിയായി. ഒരു സീറ്റ്‌ പോലും ലഭിക്കാതിരിക്കാന്‍ കാരണം ഡി.സി.സി പ്രസിഡന്റിന്റെ പിടിപ്പുകേടു മൂലമാണെന്ന്‌ ആരോപിച്ച്‌ ഒരുപറ്റം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സ്‌ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ തുടങ്ങിയ താളപ്പിഴകള്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലെത്തിയപ്പോള്‍ വര്‍ദ്ധിക്കുകയായിരുന്നു. കെ.പി.സി.സി നേതൃത്വം ഇടപെട്ട്‌ പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

മന്ത്രിസ്‌ഥാനത്തെ ചൊല്ലി 'മൂപ്പിളമ'തര്‍ക്കം: സോഷ്യലിസ്‌റ്റ് ജനതയില്‍ കല്ലുകടി

തൃശൂര്‍: മന്ത്രിസ്‌ഥാനത്തെചൊല്ലി സോഷ്യലിസ്‌റ്റ് ജനതയില്‍ ഉടലെടുത്ത 'മൂപ്പിളമ'തര്‍ക്കം കല്ലുകടിയായി. മൂന്നുതവണ ജയിച്ച കെ.പി. മോഹനനെ മന്ത്രിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പാര്‍ട്ടി സെക്രട്ടറി ജനറല്‍ കെ. കൃഷ്‌ണന്‍കുട്ടി രംഗത്തെത്തി. വീരന്‍പക്ഷം നിലപാടു വ്യക്‌തമാക്കിയിട്ടില്ലെങ്കിലും അസന്തുഷ്‌ടരാണ്‌. നാളെ തലസ്‌ഥാനത്തു നടക്കുന്ന സോഷ്യലിസ്‌റ്റ് ജനത സംസ്‌ഥാനകമ്മിറ്റിയില്‍ യു.ഡി.എഫ്‌. കൂട്ടുകെട്ട്‌ അപമാനകരമായെന്ന നിലപാടെടുക്കാനാണ്‌ കൃഷ്‌ണന്‍കുട്ടി ഒരുങ്ങുന്നത്‌.
യു.ഡി.എഫുമായും സ്വന്തം പാര്‍ട്ടിനേതാക്കളുമായും തെറ്റിനില്‍ക്കുന്ന കൃഷ്‌ണന്‍കുട്ടിയുടെ ലക്ഷ്യം എം.വി. ശ്രേയാംസ്‌കുമാര്‍ മന്ത്രിയാകുന്നതു തടയുക എന്നതാണ്‌. രണ്ട്‌ എം.എല്‍.എമാരാണ്‌ പാര്‍ട്ടിക്കുളളത്‌. പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നതിനു പുറമേ എതിര്‍പക്ഷത്തെ ജനതാദളിനു നേട്ടമുണ്ടായതും ക്ഷീണമായി. മന്ത്രിസ്‌ഥാനത്തെ ചൊല്ലി പാളയത്തില്‍ പട മുറുകിയതോടെ പാര്‍ട്ടിക്ക്‌ 'കാറ്റു'പിടിച്ചു.
ചിറ്റൂര്‍ സീറ്റു കിട്ടാന്‍ പാര്‍ട്ടി നേതൃത്വം സമ്മര്‍ദം ചെലുത്തിയില്ലെന്ന്‌ പറഞ്ഞ്‌ ഇടഞ്ഞ കൃഷ്‌ണന്‍കുട്ടിയെ അടുത്തിടെയാണ്‌ സംസ്‌ഥാനപ്രസിഡന്റ്‌ എം.പി. വീരേന്ദ്രകുമാര്‍ അനുനയിപ്പിച്ചത്‌. തല്‍ക്കാലം വെടിനിര്‍ത്താന്‍ തയാറായെങ്കിലും യു.ഡി.എഫുമായി യോജിച്ചുപോകാനാകില്ലെന്നു കൃഷ്‌ണന്‍കുട്ടി വ്യക്‌തമാക്കിയിട്ടുണ്ട്‌.

മുരളിയെ മന്ത്രിയാക്കണം: പത്മജ

തിരുവനന്തപുരം: കെ.മുരളീധരനെ യുഡിഎഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറാകണമെന്ന് സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍. മുരളീധരന്‍ മുതിര്‍ന്ന നേതാവാണെന്നും പത്മജ പറഞ്ഞു.
കരുണാകരനെ പിന്തുണച്ചവരെ തഴഞ്ഞത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിനയായി. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവാണ് ഇത്തരമൊരു തിരിച്ചടിക്ക് കാരണം. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അത് തിരുത്താന്‍ കെപിസിസി നേതൃത്വം തയാറായില്ല. തിരഞ്ഞെടുപ്പിലെ തിരിച്ചടിയെപ്പറ്റി ചര്‍ച്ച ചെയ്യാനായി കെപിസിസി യോഗം ഉടന്‍ വിളിക്കണമെന്നും പത്മജ ആവശ്യപ്പെട്ടു.

മാണി- കുഞ്ഞാലിക്കുട്ടി കരുനീക്കങ്ങള്‍ തുടങ്ങി

 മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേരള കോണ്‍ഗ്രസ്‌ നേതാവ്‌ കെ എം മാണിയും മുസ്‌ലിം ലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തി. കൊച്ചി ഗസ്റ്റ്‌ ഹൗസിലായിരുന്നു കൂടിക്കാഴ്ച നടന്നത്.
എന്നാല്‍ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കുമെന്നും അനൗപചാരിക കൂടിക്കാഴ്ചയാണ് നടന്നതെന്നും ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങള്‍ ഒരു കക്ഷിയ്ക്കും ഭൂരിപക്ഷം നല്‍കാഞ്ഞത് യോജിച്ച് മുന്നോട്ട് പോകണം എന്നതിന്റെ സൂചനയാണ്. അതിനാല്‍ അച്ചടക്കത്തോടെയും ഐക്യത്തോടെയും മുന്നോട്ട് പോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിട്ടുവീഴ്ച ചെയ്‌ത്‌ മുന്നോട്ട് നീങ്ങുമെന്ന് കെ എം മാണിയും വ്യക്തമാക്കി. വകുപ്പും മന്ത്രിസ്ഥാനങ്ങളും ചര്‍ച്ച ചെയ്‌തില്ലെന്നും ഇരുനേതാക്കളും വ്യക്തമാക്കി. ലീഗ് ദേശീയ അധ്യക്ഷന്‍ ഇ അഹമ്മദും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഉപമുഖ്യമന്ത്രി സ്ഥാനം: മാണി പിന്നോട്ടില്ല

മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള കടുത്ത വിലപേശലുകള്‍ക്ക് കേരള കോണ്‍ഗ്രസ്‌ മാണി വിഭാഗം തയ്യാറെടുക്കുന്നു. ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കാര്യത്തില്‍ കെ എം മാണി പിന്നോട്ട് പോകില്ലെന്നാണ് സൂചന. ഉപമുഖ്യമന്ത്രി സ്ഥാനം ഉള്‍പ്പടെ നാല് മന്ത്രിസ്ഥാനങ്ങള്‍ നിര്‍ബന്ധമായും വേണം എന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും ഇതേ നിലപാട് തന്നെയാണ് ഉയര്‍ന്നുവന്നത്.

സോഷ്യലിസ്റ്റ് ജനത പ്രതിസന്ധിയില്‍

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എം പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ജനതയെ വന്‍ പ്രതിസന്ധിയിലാക്കി. എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേക്കേറിയശേഷം തുടര്‍ച്ചയായുണ്ടാവുന്ന തിരിച്ചടികള്‍ നേതൃത്വത്തെ കടുത്ത സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. യുഡിഎഫും കോണ്‍ഗ്രസ് നേതൃത്വവും തുടര്‍ച്ചയായി അവഗണിക്കുന്നതിലുള്ള അമര്‍ഷം അണികളില്‍ ശക്തമാണ്. എല്‍ഡിഎഫില്‍ ഉണ്ടായിരുന്നപ്പോള്‍ എട്ട് നിയമസഭാ സീറ്റില്‍ മത്സരിക്കുകയും നാലെണ്ണത്തില്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇക്കുറി കടുത്ത സമ്മര്‍ദത്തെത്തുടര്‍ന്ന് ആറ് സീറ്റാണ് സോഷ്യലിസ്റ്റ് ജനതയ്ക്ക് യുഡിഎഫ് നല്‍കിയത്. ഇതില്‍ നാല് സീറ്റുകള്‍ പരാജയപ്പെടുമെന്ന് ഉറപ്പുള്ളതും. കല്‍പ്പറ്റ, കൂത്തുപറമ്പ് എന്നിവിടങ്ങളിലാണ് വിജയിച്ചത്. നേമത്ത് മൂന്നാം സ്ഥാനത്തായത് കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്നാണ് സോഷ്യലിസ്റ്റ് ജനത നേതൃത്വം വിലയിരുത്തുന്നത്. ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാലിന് കോണ്‍ഗ്രസ് വോട്ട് നല്‍കിയെന്ന ആരോപണം ശക്തമായിരിക്കുകയാണ്. ഇത് തെക്കന്‍ കേരളത്തില്‍ സോഷ്യലിസ്റ്റ് ജനതയുടെ അടിവേര്തന്നെ ഇല്ലാതാക്കി. വടകരയിലെ പ്രേംനാഥിന്റെ തോല്‍വിയും കോണ്‍ഗ്രസ് കാലുവാരിയതുകൊണ്ടാണെന്ന് പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ടിയുടെ ദയനീയ പ്രകടനത്തിനുശേഷം സോഷ്യലിസ്റ്റ് ജനതയുടെ രണ്ടാം നിര നേതാക്കളും പ്രവര്‍ത്തകരും യുഡിഎഫ് ബന്ധം പുനഃപരിശോധിക്കണമെന്ന് ശക്തിയായി ആവശ്യപ്പെടുകയാണ്. എല്‍ഡിഎഫിനൊപ്പമുള്ള മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദളിന് ലഭിക്കുന്ന പരിഗണനയും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. നാല് എംഎല്‍എമാരെ വീണ്ടും വിജയിപ്പിക്കാന്‍ എല്‍ഡിഎഫിനൊപ്പമുള്ള വിഭാഗത്തിനായിട്ടുണ്ട്. യുഡിഎഫ് സഖ്യവുമായി അധികകാലം മുന്നോട്ട് പോവാനാവില്ലെന്ന അഭിപ്രായമാണ് ഭൂരിഭാഗത്തിനും. ശ്രേയാംസ്കുമാറിനെ മന്ത്രിയാക്കാന്‍ സമ്മതിക്കില്ലെന്നും കെ പി മോഹനനെയാണ് പരിഗണിക്കേണ്ടതെന്നും അഭിപ്രായമുണ്ട്.

Saturday, May 14, 2011

വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായം -കെ.എം. മാണി

കോട്ടയം: മന്ത്രിസഭാ രൂപവത്കരണം എളുപ്പമാക്കാന്‍ ഘടകകക്ഷികള്‍ വിട്ടുവീഴ്ച ചെയ്യണമെന്നത് കുഞ്ഞാലിക്കുട്ടിയുടെ മാത്രം അഭിപ്രായമാണെന്ന് കേരള കോണ്‍ഗ്രസ്-എം നേതാവ് കെ.എം. മാണി. കൊച്ചിയില്‍ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായി കൂടിക്കാഴ്ചക്കു ശേഷം കോട്ടയത്ത് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനെത്തിയ മാണി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

കളങ്കിതരെ മന്ത്രിമാരാക്കരുത്: വി എസ്

തിരു: അഴിമതിക്കാരെയും പെണ്‍വാണിഭക്കാരെയും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെയും മന്ത്രിമാരായി ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ക്ക് രാജി നല്‍കിയശേഷം ഔദ്യോഗികവസതിയായ ക്ലിഫ് ഹൗസില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശനിയാഴ്ച പകല്‍ പന്ത്രണ്ടരയോടെ രാജ്ഭവനിലെത്തിയ മുഖ്യമന്ത്രി ഗവര്‍ണര്‍ ആര്‍ എസ് ഗവായിക്ക് രാജിക്കത്ത് കൈമാറി. പകരം സംവിധാനം വരുന്നതുവരെ തല്‍സ്ഥാനത്ത് തുടരണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു.

പോര് മുറുകി; കോണ്‍ഗ്രസ് യോഗം ഞായറാഴ്ച

തിരു: മുഖ്യമന്ത്രിസ്ഥാനം വേണമെന്ന നിലപാടില്‍ രമേശ് ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു; പിന്മാറില്ലെന്ന് ഉമ്മന്‍ചാണ്ടിയും. തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ കേരളത്തിന്റെ സംഘടനാചുമതലയുള്ള എഐസിസി സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിക്കുപുറമെ, മൊഹ്സിനാക്വിദായിയും ഞായറാഴ്ച രാവിലെ തിരുവനന്തപുരത്തെത്തും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി അവര്‍ കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസിന്റെ 38 നിയമസഭാംഗങ്ങള്‍ക്കിടയില്‍ രമേശിനാണോ ഉമ്മന്‍ചാണ്ടിക്കാണോ ഭൂരിപക്ഷമെന്ന് ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ വിലയിരുത്തും. നേതാവിനെ തെരഞ്ഞെടുക്കാന്‍ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നിന് നിയമസഭാകക്ഷിയോഗം ചേരും. ഉമ്മന്‍ചാണ്ടിക്കാണ് സാധ്യത കൂടുതല്‍ . നേതാവിനെ തെരഞ്ഞെടുക്കാന്‍

പെട്രോളിന് 5.39 രൂപ കൂട്ടി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിനു പിന്നാലെ പെട്രോള്‍വില ലിറ്ററിന് അഞ്ചുരൂപ കൂട്ടി. കേരളത്തില്‍ നികുതിയടക്കം 5.39 രൂപ വര്‍ധിക്കും. വിലവര്‍ധന ശനിയാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിലവര്‍ധനയാണിത്. കഴിഞ്ഞ ജൂണില്‍ പെട്രോള്‍വിലനിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയശേഷം ലിറ്ററിന് 15 രൂപയിലേറെ വര്‍ധനയാണ് 11 മാസത്തിനിടെ ഉണ്ടായത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് മൂന്നുമാസമായി എണ്ണക്കമ്പനികള്‍ വിലവര്‍ധന മാറ്റിവച്ചതായിരുന്നു. അതുകൊണ്ടാണ് ഒറ്റയടിക്ക് അഞ്ചുരൂപ വര്‍ധിപ്പിച്ചതെന്നാണ് പെട്രോളിയം മന്ത്രാലയവൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Thursday, May 12, 2011

വൈദ്യുതി മുടക്കുന്ന താരിഫ് നയം

എല്ലാം കച്ചവടാടിസ്ഥാനത്തില്‍ കാണുകയും ജനങ്ങള്‍ ക്ഷേമം വിലകൊടുത്ത് വാങ്ങണമെന്ന് ശഠിക്കുകയുംചെയ്യുന്ന നവലിബറല്‍ നയങ്ങളുടെ സൃഷ്ടിയാണ്, കേന്ദ്രത്തിന്റെ പുതിയ വൈദ്യുതിപദ്ധതികളില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം നല്‍കുന്നത് നിര്‍ത്തലാക്കിയ നടപടി. വൈദ്യുതിക്ഷാമം പരിഹരിക്കുമെന്നും വിലകുറഞ്ഞ വൈദ്യുതി ജനങ്ങള്‍ക്ക് നല്‍കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും പറഞ്ഞവര്‍ തന്നെ, പുതിയ താപനിലയങ്ങളില്‍നിന്ന് കമ്പോളാധിഷ്ഠിതമായിമാത്രമേ വൈദ്യുതി നല്‍കൂ എന്നാണ് ഇപ്പോള്‍ ആവര്‍ത്തിച്ചുപറയുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രമാണ് പുതിയ ജലവൈദ്യുതിപദ്ധതികള്‍ വരുന്നത്. കേന്ദ്രവിഹിതം നല്‍കുന്നത് മേഖലാടിസ്ഥാനത്തിലായതിനാല്‍ ആ പദ്ധതികളില്‍നിന്ന് കേരളത്തിന് വൈദ്യുതി ലഭിക്കാനുള്ള സാഹചര്യവും അടയുകയാണ്. ചുരുക്കത്തില്‍ കേരളത്തെ കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് വലിച്ചിടുകയാണ് യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ . വൈദ്യുതിമേഖലയെ സ്വകാര്യവല്‍ക്കരിക്കുക എന്നതാണ് യുപിഎയുടെ ലക്ഷ്യം. അതിന് അനുരോധമായ നിയന്ത്രണങ്ങളും സമ്മര്‍ദവുമാണ് സംസ്ഥാനങ്ങള്‍ക്കുമേല്‍ ചെലുത്തുന്നത്.

Wednesday, May 11, 2011

ചരിത്രം കുറിച്ച്, അഭിമാനത്തോടെ

തിരു: അഞ്ചുവര്‍ഷം മുമ്പുള്ള മെയ് 18ന്റെ സായാഹ്നത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും കന്നിക്കാര്‍ . ഭരണപരിചയം കുറഞ്ഞ ഈ മന്ത്രിസഭയെ സംശയദൃഷ്ടിയോടെ വീക്ഷിച്ചവര്‍ പോലും താമസിയാതെ അഭിപ്രായം തിരുത്തി. അഞ്ചുവര്‍ഷത്തിനിപ്പുറം മെയ് 11ന് അവസാന മന്ത്രിസഭായോഗം കഴിഞ്ഞ് സര്‍ക്കാര്‍ പടിയിറങ്ങുന്നത് അപൂര്‍വ നേട്ടങ്ങള്‍ നാടിന് നല്‍കിയതിന്റെ അഭിമാനവുമായി. കര്‍ഷക ആത്മഹത്യ ഇല്ലാതാക്കല്‍ , രണ്ടുരൂപയ്ക്ക് അരി, ക്ഷേമ പെന്‍ഷനുകളില്‍ നിരവധി മടങ്ങ് വര്‍ധന, ഇഎംഎസ് ഭവനപദ്ധതി, പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലാക്കല്‍ , ആരോഗ്യമേഖലയുടെ പുനരുജ്ജീവനം തുടങ്ങി നിരവധി നേട്ടങ്ങള്‍ നാടിനു സമ്മാനിച്ചു. മെഡിക്കല്‍കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് അവസാനിപ്പിക്കല്‍ , നികുതി പിരിവിലെ മുന്നേറ്റം, പെണ്‍വാണിഭക്കാര്‍ക്കും ഭൂമി കൈയേറ്റക്കാര്‍ക്കും എതിരെയുള്ള ധീരമായ നടപടികള്‍ എന്നിവ പുതുമുഖങ്ങളുടെ ഈ സംഘത്തിന് പുതിയ പ്രതിച്ഛായ നല്‍കി. 2006ല്‍ വന്‍വിജയം നേടിയപ്പോള്‍ 99 എല്‍ഡിഎഫ് എംഎല്‍എമാരില്‍ 66ഉം പുതുമുഖങ്ങളായിരുന്നു. 2006 മെയ് 15നു ചേര്‍ന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗമാണ് വി എസ് അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 17ന് മന്ത്രിസഭയ്ക്കു പൂര്‍ണരൂപമായി. 18ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി അധികാരത്തിലേറുമ്പോള്‍ മുഖ്യമന്ത്രിയടക്കം 16 പേര്‍ പുതുമുഖങ്ങള്‍ . പാലോളി മുഹമ്മദ്കുട്ടി, എസ് ശര്‍മ, പി ജെ ജോസഫ് എന്നിവര്‍ മാത്രമായിരുന്നു മന്ത്രിസ്ഥാനത്ത് പരിചിതര്‍ . ആദ്യമന്ത്രിസഭായോഗത്തിന്റെ തീരുമാനങ്ങള്‍തന്നെ ക്ഷേമപരിപാടികളുടെ നാന്ദിയായി. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടം എഴുതിത്തള്ളാനായിരുന്നു ആദ്യ തീരുമാനം. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. കര്‍ഷകത്തൊഴിലാളികള്‍ക്കും വിധവകള്‍ക്കും വികലാംഗര്‍ക്കും ക്ഷേമപെന്‍ഷന്‍ ഒരു വര്‍ഷത്തെ കുടിശ്ശിക തീര്‍ത്ത് നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. തുടര്‍ന്ന് വിവിധ ക്ഷേമപദ്ധതികളുടെ കുത്തൊഴുക്ക്. ഒന്നാം വാര്‍ഷികത്തില്‍ മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിന്റെ തിളക്കം. തുടര്‍ന്ന് ഓരോ വര്‍ഷം പിന്നിടുമ്പോഴും പുതിയ പദ്ധതികള്‍ .

Tuesday, May 10, 2011

ആശ്വാസം പകരുന്ന തിരുത്തല്‍ നടപടി

രാജ്യത്തെയും മതനിരപേക്ഷതയെയും സമാധാനത്തെയും സ്നേഹിക്കുന്നവര്‍ അന്നേപറഞ്ഞത് ഇപ്പോള്‍ പരമോന്നത കോടതി ശരിവച്ചിരിക്കുന്നു. അയോധ്യയില്‍ ബാബറിപള്ളി സ്ഥിതിചെയ്തിരുന്ന 2.77 ഏക്കര്‍ സ്ഥലം മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവ് വിചിത്രവും നിര്‍ത്തിവയ്ക്കപ്പെടേണ്ടതുമാണെന്ന സുപ്രീംകോടതിയുടെ തീര്‍പ്പ് മതനിരപേക്ഷവിശ്വാസികള്‍ക്കാകെ ആശ്വാസത്തിന് വകനല്‍കുന്നതാണ്. ആറുപതിറ്റാണ്ടുനീണ്ട അവകാശത്തര്‍ക്കത്തിനൊടുവില്‍ തര്‍ക്കഭൂമി വീതംവച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് പുറപ്പെടുവിച്ച യുക്തിരഹിതമായ വിധി ഗൗരവമായ ആശങ്കയുണര്‍ത്തുന്നതാണെന്ന് പ്രമുഖ ചരിത്രകാരന്മാരും കലാകാരന്മാരും പണ്ഡിതരും അന്നുതന്നെ അഭിപ്രായപ്പെട്ടതാണ്. ചരിത്രവും യുക്തിയും മതനിരപേക്ഷമൂല്യങ്ങളും കൈകാര്യംചെയ്ത രീതിയെ അന്നവര്‍ കഠിനമായി വിമര്‍ശിച്ചു.
സിപിഐ എം വ്യക്തമാക്കിയത്,

Saturday, May 07, 2011

ഭീകരതയ്ക്കെതിരായ യുദ്ധം


2001ല്‍ ആരംഭിച്ചതാണ് അമേരിക്കന്‍ ഐക്യനാടുകളുടെ ഭീകരതയ്ക്കെതിരായ ആഗോളയുദ്ധം. 10 വര്‍ഷങ്ങള്‍ക്കുശേഷം ബിന്‍ ലാദനെ പിടികൂടി കൊന്ന് കടലിലെറിഞ്ഞത് വലിയ നേട്ടംതന്നെ. എന്നാല്‍ , ഭീകരതയുടെ ഗതിയെന്തെന്ന് പരിശോധിക്കുമ്പോള്‍ അത് തെല്ലും ശമിച്ചിട്ടില്ലെന്നതാണ് സത്യം. ശമിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിക്കുകയും ചെയ്തു. ഇറാഖില്‍ സദ്ദാംഹുസൈനെയും കുടുംബാഗങ്ങളെയും പൈശാചികമായ രീതിയില്‍ തൂക്കിക്കൊന്നു. എട്ടുവര്‍ഷമായി അമേരിക്കന്‍ സാമ്രാജ്യത്വശക്തികളുടെ ഉരുക്കുമുഷ്ടി ഭരണത്തിന്‍കീഴിലാണ് ഇറാഖ്. അവിടെയാണ് രണ്ടുദിവസംമുമ്പ് ആത്മഹത്യാബോംബ് സ്ഫോടനത്തില്‍ 21 പൊലീസുകാര്‍ മരിച്ചതും 75 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതും. ഇതാണെങ്കില്‍ ആദ്യത്തേതോ അവസാനത്തേതോ ആയ കൂട്ടക്കുരുതിയല്ല.

ലാദന്റെ ദുരന്തവും ഇന്ത്യയിലെ മാറ്റൊലികളും : പി ഗോവിന്ദപ്പിള്ള


കുപ്രസിദ്ധ സാര്‍വദേശീയ ഭീകരസംഘടനയായ "അല്‍ ഖായ്ദ" തലവന്‍ ഒസാമ ബിന്‍ ലാദന്റെ മരണം തൊടുത്തുവിട്ട മാറ്റൊലികള്‍ ഇപ്പോഴും ശമിച്ചിട്ടില്ല. പ്രസിഡന്റ് ബറാക് ഒബാമയ്ക്കും അമേരിക്കന്‍ ഐക്യനാടിനാകെയും ഇത് ആഘോഷകാലമാണ്. പാകിസ്ഥാനടക്കം പല മുസ്ലിം രാഷ്ട്രങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ നിരന്തരമായ ഭീഷണിയാകയാല്‍ ബിന്‍ ലാദന്റെ വധം അവര്‍ക്കൊക്കെ ആശ്വാസമേ പകര്‍ന്നിട്ടുള്ളൂ. എങ്കിലും ബിന്‍ ലാദനെ വധിച്ച രീതിയും മൃതശരീരം കടലില്‍ തള്ളിയതും അവരെ അസ്വസ്ഥപ്പെടുത്തിയിട്ടുണ്ട്. പാകിസ്ഥാന്‍ അറിഞ്ഞുകൊണ്ടുതന്നെയാണോ തലസ്ഥാനനഗരിയില്‍നിന്ന് 100 കിലോമീറ്ററോളം ദൂരെയുള്ള അബോട്ടാബാദില്‍ സകല സുഖസൗകര്യങ്ങളോടുംകൂടി ബിന്‍ ലാദന് വാസസ്ഥലം ഒരുക്കിയിരുന്നത് എന്ന കാര്യം ഇപ്പോഴും വിവാദവിഷയമാണ്.

തിരുസഭയുടെ "തൊഴിലാളിസ്നേഹം" : അലോഷ്യസ് ഡി ഫെര്‍ണാന്റസ്

ഏതാണ്ടു 35 വര്‍ഷംമുമ്പ് ഞാന്‍ കൊല്ലം കത്തോലിക്കാ രൂപതയിലെ ഇലവുംതിട്ട വികാരിയച്ചന്‍ ആയിരുന്നപ്പോള്‍ രൂപതയുടെ മിഷന്‍&ൃെൂൗീ;ഇടവക (പട്ടികജാതി-പട്ടികവര്‍ഗത്തില്‍നിന്നു ക്രിസ്തുമതം സ്വീകരിച്ചവരുടെ ഇടവക)കളിലെ വൈദികരുടെ സഹായികളായി ഉണ്ടായിരുന്ന ഉപദേശിമാരുടെ മാസശമ്പളം 50 നും 100നും ഇടയ്ക്കായിരുന്നു. വികാരിയച്ചനും ഇടവകജനങ്ങള്‍ക്കുംവേണ്ടി കഷ്ടപ്പെട്ടു ജോലിചെയ്യുന്ന ഉപദേശിമാര്‍ക്കു ഇത്ര തുച്ഛമായ ശമ്പളം നീതിയല്ല എന്ന് ഞങ്ങള്‍ കുറച്ചു വൈദികര്‍ക്കു തോന്നി. കൊല്ലം രൂപതയിലെ മിഷന്‍ ഇടവകകളിലും സ്റ്റേഷനുകളിലും പ്രവര്‍ത്തിക്കുന്ന എല്ലാ ഉപദേശിമാരെയും ഞങ്ങള്‍ വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു.

ഇഴഞ്ഞുനീങ്ങുന്ന അന്വേഷണം

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുമായി ബന്ധപ്പെട്ട നികുതിവെട്ടിപ്പ് കണ്ടെത്തുന്നതില്‍ ആദായനികുതിവകുപ്പിന് താല്‍പ്പര്യമില്ലെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തിയത് നിസ്സാരമായി കാണാന്‍ കഴിയുന്നതല്ല. അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി സമയത്ത് സമര്‍പ്പിക്കുന്നതിലും വകുപ്പിന് ഗുരുതരമായ വീഴ്ചവന്നതായി കോടതി ചൂണ്ടിക്കാണിച്ചു. റാഡിയ ടേപ്പിലെ വെളിപ്പെടുത്തല്‍ അന്വേഷിക്കുന്നതിലും ആദായനികുതി വകുപ്പിന് താല്‍പ്പര്യം കാണുന്നില്ലെന്നാണ് ജസ്റ്റിസുമാരായ സിങ്വിയും എ കെ ഗാംഗുലിയും അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വിമര്‍ശിച്ചത്. ആദായ നികുതി വെട്ടിപ്പുകേസല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

Friday, May 06, 2011

ജനാധിപത്യത്തെ തച്ചുടയ്ക്കുന്നോ?

പശ്ചിമബംഗാളില്‍ അധികാരം പിടിച്ചെടുക്കാന്‍ ജനാധിപത്യത്തിനു നിരക്കാത്ത മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കുന്ന തൃണമൂല്‍ -കോണ്‍ഗ്രസ് സഖ്യം ഇടതുമുന്നണി സര്‍ക്കാരിനെതിരായി അമ്പരപ്പിക്കുന്ന കുപ്രചാരണങ്ങള്‍ തുടരുകയാണ്. യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവും നടത്തുന്ന വ്യാജപ്രചാരണങ്ങള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളുടെ അന്തസ്സ് കളഞ്ഞുകുളിച്ചാണ് മുന്നേറുന്നത്. സോണിയ ഗാന്ധി പറഞ്ഞത്, "ബംഗാള്‍ ജനതയെ ഇടതുപക്ഷ മുന്നണി, 35 കൊല്ലക്കാലമായി വിഡ്ഢികളാക്കുകയാണ്" എന്നത്രേ. സ്വാതന്ത്ര്യത്തിനുശേഷം ഇന്നോളം ഏറ്റവും കൂടുതല്‍ കാലം രാജ്യാധികാരം കൈയാളിയ കോണ്‍ഗ്രസിന്റെ അധ്യക്ഷകൂടിയാണ് സോണിയ. "ഗരീബി ഹഠാവോ"മുതല്‍ "ആം ആദ്മി"വരെയുള്ള പൊള്ള മുദ്രാവാക്യങ്ങളും ലോകത്തെ ഞെട്ടിക്കുന്ന കൂറ്റന്‍അഴിമതികളുമാണ് ആ കോണ്‍ഗ്രസ് ഇന്ത്യക്ക് നല്‍കിയത്.

വിചാരണ ചെയ്യപ്പെടുന്ന മാധ്യമ പ്രവര്‍ത്തനം

ഇന്നത്തെ ഇന്ത്യന്‍ മാധ്യമരംഗം നേരിടുന്ന അപചയത്തിന്റെ നഖചിത്രമാണ് ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേര്‍ണലിസ്റ്റ്സ് തയ്യാറാക്കിയ 2010-11 ദക്ഷിണേഷ്യയിലെ പത്രസ്വാതന്ത്ര്യം സംബന്ധിച്ച റിപ്പോര്‍ട്ടിലേത്. ദക്ഷിണേഷ്യയിലെ മറ്റുരാജ്യങ്ങളിലാകെ കടുത്ത സമ്മര്‍ദങ്ങള്‍ക്കും പ്രതികൂല ഘടകങ്ങള്‍ക്കും ഇടയില്‍ ഞെരിഞ്ഞ് മാധ്യമപ്രവര്‍ത്തനം നടക്കുമ്പോള്‍ , ഇന്ത്യയിലെ സ്ഥിതി വ്യത്യസ്തമാണെന്നാണ് റിപ്പോര്‍ട്ടിന്റെ കാതല്‍ . ഇവിടത്തെ മാധ്യമങ്ങള്‍ ഫാഷന്‍ റിപ്പോര്‍ട്ടിങ്ങിലേക്കും പ്രശസ്ത വ്യക്തികളെക്കുറിച്ചുള്ള കഥയെഴുത്തുകളിലേക്കും ചുവടുമാറ്റുകയാണ്. പരസ്യവിഭാഗത്തില്‍നിന്നുള്ള സമ്മര്‍ദവും വരിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന ഇടിവുമൂലമുള്ള വരുമാനനഷ്ടവുംമൂലമുള്ള ഈ ചുവടുമാറ്റം വാര്‍ത്തയുടെ ഉള്ളടക്കത്തിന്റെ വില കുറയ്ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വിഭാഗീയത സ്വപ്നം കാണുന്നവര്‍ നിരാശരാകും : പിണറായി വിജയന്‍

സിപിഐ എമ്മിനകത്ത് വിഭാഗീയത ഉണ്ടെന്നു വരുത്താനുള്ള വാര്‍ത്തകള്‍ വീണ്ടും ആസൂത്രിതമായി പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരിക്കുന്നു. "സിപിഐ എമ്മില്‍ വീണ്ടും വിഭാഗീയതയുടെ കേളികൊട്ട്" എന്ന തലവാചകത്തില്‍ "മാധ്യമം" ദിനപത്രം വ്യാഴാഴ്ച പ്രസിദ്ധീകരിച്ച "വിശകലനം" മുമ്പത്തെ മാധ്യമസിന്‍ഡിക്കറ്റിലുള്ളവരുടെ സ്വപ്നത്തിന്റെ ഭാഗമായുള്ളതാണ്. മാധ്യമസിന്‍ഡിക്കറ്റ് സജീവമായ ഘട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് പുറത്തുള്ള ചില ശക്തികള്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഇപ്പോഴത്തെ "വിശകലന"വും മാധ്യമം ലേഖകന്റെ ഭാവനയില്‍ ഉരുത്തിരിഞ്ഞതുമാത്രമല്ല എന്ന് ഒറ്റ വായനയില്‍ മനസിലാകും. സിപിഐ എമ്മില്‍ വിഭാഗീയത ഉണ്ടാകണമെന്നാഗ്രഹിക്കുന്ന ശക്തികള്‍ക്കു വേണ്ടത് പാര്‍ടിയുടെ തകര്‍ച്ചയാണ്.

Saturday, April 30, 2011

തെളിവ് ഈ ജീവിതങ്ങള്‍

1. ആഹാരത്തിലൂടെ ശരീരത്തിലെത്തിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരണം, മുതിര്‍ന്നവരില്‍ 0.015 മില്ലി ഗ്രാമിന് അപായം വരുത്താം. കുട്ടികളില്‍ 0.0015 മില്ലിഗ്രാം മതി. (ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന കണക്കില്‍). 2. പ്രാഥമിക ലക്ഷണങ്ങള്‍ തലവേദന, തലചുറ്റല്‍, അനിയന്ത്രിത പേശീചലനങ്ങള്‍ എന്നിവയാണ്. തലച്ചോറിനെയും കേന്ദ്രനാഢീവ്യവസ്ഥ്യയെയും ബാധിക്കുന്നതുമൂലം, ബുദ്ധി മരവിക്കും. (ഘലമൃിശിഴ റശമെയശഹശശേലെ, ഘീം കഝ) ശാരീരികപ്രവര്‍ത്തനങ്ങള്‍ അസാധ്യമാവും. 3. സ്ത്രീഹോര്‍മോണായ ഈസ്ട്രജന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുന്നതിലൂടെ പുരുഷന്മാരിലെ ലൈംഗികത നശിപ്പിക്കും. ആണ്‍കുട്ടികളിലെ ലൈംഗികവളര്‍ച്ച തടയും. പെണ്‍കുട്ടികള്‍ നേരത്തെ ഋതുമതിയാവും. ഹോര്‍മോണ്‍വ്യവസ്ഥ താറുമാറാകും. 4. വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ തകര്‍ക്കും. ചുവന്ന രക്തകോശങ്ങള്‍, വെളുത്ത രക്തകോശങ്ങള്‍ എന്നിവയെ നശിപ്പിക്കും. രക്തകോശങ്ങളുടെ എണ്ണത്തില്‍ മാറ്റമുണ്ടാക്കും. മുലപ്പാലിലൂടെ കുഞ്ഞുങ്ങളുടെ ശരീരത്തിലേക്കെത്തും. 5. ക്രോമസോമുകളുടെ ഘടനയില്‍ മാറ്റമുണ്ടാക്കുന്നതിലൂടെ ഗുരുതരമായ അംഗവൈകല്യങ്ങള്‍ക്കും അംഗഭംഗങ്ങള്‍ക്കും കാരണമാവും. ഗര്‍ഭാവസ്ഥയ്ക്കോ അതിനുമുമ്പോ ഉള്ള എന്‍ഡോസള്‍ഫാന്‍ ബാധ ഇതിനു കാരണമാകും. 6. ജനിതകമാറ്റങ്ങള്‍ (ങൗമേശേീിെ)ക്കു കാരണമാകുന്നതിലൂടെ അടുത്ത തലമുറയിലേക്ക് ദുരന്തങ്ങളെ എത്തിക്കും. 7. സ്തനാര്‍ബുദം, തലച്ചോറിലെ ക്യാന്‍സര്‍, രക്താര്‍ബുദം എന്നിവയ്ക്കു കാരണമാകുന്നു. 8. ശരീരത്തിന്റെ രോഗപ്രതിരോധവ്യവസ്ഥ (കാാൗിശഹീഴ്യരമഹ ട്യെലോ) യെ തകരാറിലാക്കുന്നതിലൂടെ മറ്റു രോഗങ്ങള്‍ വന്നുപെടാനുള്ള സാധ്യത വര്‍ധിക്കും.

മെയ് ദിനം തൊഴിലാളി വര്‍ഗ പോരാട്ടങ്ങള്‍ക്ക് എന്നും പ്രചോദനം : പിണറായി വിജയന്‍

സാര്‍വ്വദേശീയതലത്തില്‍ തന്നെ തൊഴിലാളിവര്‍ഗ പോരാട്ടങ്ങള്‍ക്ക് കരുത്തും ആവേശവും പകര്‍ന്ന സംഭവമാണ് ചിക്കാഗോയില്‍ 1886 മെയ് 1 മുതല്‍ 4 വരെ തീയതികളിലുണ്ടായത്. എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദവും പഠനവും എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ഈ പോരാട്ടം അമേരിക്കയില്‍ ഉയര്‍ന്നുവന്നത്. ഇതിനു നേരെ സര്‍ക്കാര്‍ നടത്തിയ ആക്രമണവും ആ പോരാട്ടത്തിനുശേഷം ഭരണകൂടവും ജുഡീഷ്യറിയും തൊഴിലാളികളെ ഭീകരമായി പീഡിപ്പിച്ച രീതിയും ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. അമേരിക്കയിലെ ഏറ്റവും വലിയ വ്യാവസായിക കേന്ദ്രമായിരുന്ന ചിക്കാഗോയിലെ തൊഴിലാളികളുടെ ജീവിതം ഏറെ ദുരിതപൂര്‍ണ്ണമായിരുന്നു. അന്നത്തെ തൊഴിലാളികള്‍ക്ക് ദിവസം 20 മണിക്കൂര്‍ വരെ ജോലി ചെയ്യേണ്ടിവരുമായിരുന്നു. ഒരു തൊഴിലാളിയുടെ ശരാശരി ആയുസ്സ് 30 ആയിരുന്നു എന്ന് അറിയുമ്പോഴാണ് ഈ പീഡനത്തിന്റെ ഭീകരത നമുക്ക് ബോധ്യമാകുന്നത്. എട്ടുമണിക്കൂര്‍ പ്രവൃത്തി സമയത്തിനുവേണ്ടിയുള്ള അന്ന് നടന്ന പണിമുടക്കില്‍ എട്ടുലക്ഷം പേരായിരുന്നു പങ്കെടുത്തത്. തൊഴിലാളികളുടെ ഈ പ്രതിഷേധത്തെ ഇല്ലാതാക്കാന്‍ അതിന് നേതൃത്വം നല്‍കിയ നേതാക്കളെ കുറ്റ വിചാരണ ചെയ്ത് കൊലപ്പെടുത്തുന്ന സ്ഥിതിയായിരുന്നു തുടര്‍ന്നുണ്ടായത്. അന്നത്തെ അറ്റോണി ജനറല്‍ ഗ്രിന്നല്‍ പറയുന്ന ഭാഗം ഈ കാര്യം വ്യക്തമാക്കുന്നുണ്ട്. ""അവര്‍ കുറ്റക്കാരാണെന്ന് വിധിക്കൂ, അവരെ മാതൃകാപരമായി ശിക്ഷിക്കൂ, അവരെ തൂക്കിലിടൂ. ഇതു ചെയ്താല്‍ നിങ്ങള്‍ നമ്മുടെ വ്യവസ്ഥാപിത ചട്ടങ്ങളെ,

Friday, April 29, 2011

കേരളം ഉയര്‍ത്തിപിടിച്ച മുദ്രാവാക്യം ലോകം അംഗീകരിച്ചു ..എന്‍ഡോസള്‍ഫാന് ആഗോള നിരോധനം


ജനീവ: വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്. ഇന്ത്യ ഉള്‍പ്പടെയുള്ള ചില രാജ്യങ്ങള്‍ മുന്നോട്ട് വെച്ച ഇളവുകളോടെയാണ് നിരോധനം. എതിര്‍പ്പുകളില്ലാതെയാണ് കീടനാശിനി നിരോധിക്കാന്‍ കണ്‍വെന്‍ഷന്‍ തീരുമാനിച്ചതെന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്ന സ്വതന്ത്ര പ്രതിനിധി സി. ജയകുമാര്‍ മാതൃഭൂമിയോട് പറഞ്ഞു.

നിരോധനം ഏര്‍പ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന അധിക ചിലവ് വഹിക്കുന്നതിന് ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു.

ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താനും സമ്മേളനം തീരുമാനിച്ചു.

എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ സമവായത്തിലെത്തുന്നതിന് ഖത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക സമ്പര്‍ക്ക ഗ്രൂപ്പ് രൂപവത്കരിച്ച ഒരു വിഭാഗം രാജ്യങ്ങള്‍ നിരോധനം സംബന്ധിച്ച കരടുരേഖ വ്യാഴാഴ്ച തയ്യാറാക്കിയിരുന്നു. വ്യാഴാഴ്ച വൈകീട്ടു തുടങ്ങിയ പ്ലീനറിസമ്മേളനത്തില്‍ നിര്‍ദേശിക്കപ്പെടുന്ന ഭേദഗതികളോടെ വെള്ളിയാഴ്ച രേഖയ്ക്ക് അന്തിമരൂപം നല്‍കിയ ശേഷമാണ് അംഗീകാരം നല്‍കിയത്.സ്റ്റോക്‌ഹോം ഉടമ്പടിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ സമിതി കഴിഞ്ഞവര്‍ഷം എന്‍ഡോസള്‍ഫാനെ മാരക കീടനാശിനികളുടെ പട്ടികയിലുള്‍പ്പെടുത്താന്‍ തീരുമാനമാനിച്ചതിന്റെയും അതിന് ആഗോളവ്യാപകമായി നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നതിന്റെയും പശ്ചാത്തലത്തിലാണ് പ്രത്യേക ഇളവുകളോടെ നിരോധനം കൊണ്ടുവരുന്നതെന്ന് കരടുരേഖയില്‍ പറഞ്ഞിരുന്നു.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന സാഹചര്യത്തില്‍ ബദല്‍മാര്‍ഗങ്ങള്‍ നിലവില്‍ വരുന്നത് വരെ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും സമ്മേളനത്തില്‍ ധാരണയായിട്ടുണ്ട്. 74 രാജ്യങ്ങളില്‍ ഇതിനോടകം നിരോധനം നിലവിലുള്ള എന്‍ഡോസള്‍ഫാന് രാജ്യാന്തര തലത്തില്‍ തന്നെ നിരോധനം ആവശ്യമാണെന്ന പൊതുവികാരമാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ ഏകപക്ഷീയമായി നിരോധനം ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിക്കാതിരുന്ന ഇന്ത്യന്‍ പ്രതിനിധികള്‍ പക്ഷേ ഇക്കാര്യത്തില്‍ രാജ്യാന്തര സമൂഹത്തിന്റെ വികാരം എതിരാണെന്ന മനസ്സിലാക്കി ഒടുവില്‍ നിലപാട് മാറ്റുകയായിരുന്നു. ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താതെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നത് പല കൃഷികളെയും ബാധിക്കുമെന്ന വാദഗതിയുണ്ടായി. ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് ബദല്‍ സാധ്യതകളെ സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തി സമവായം കണ്ടെത്താന്‍ സമ്മേളനം തീരുമാനിച്ചത്.
കടപ്പാട് : ബിജു വി തമ്പി

ഉന്നത വിദ്യാഭ്യാസം ഇന്ത്യക്ക് മാതൃക കേരളം

അടുത്തകാലത്ത് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വിഭാപുരി ദാസ് ഉന്നതവിദ്യാഭ്യാസത്തിന്റെ ജിഇആര്‍ (ജനറല്‍ എഡ്യൂക്കേഷന്‍ റിക്വയര്‍മെന്റ്) വര്‍ധിപ്പിക്കുന്നതിനുള്ള സത്വരനടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാര്‍ക്ക് കത്തയ്ക്കുകയുണ്ടായി. ആ കത്തില്‍ സൂചിപ്പിച്ച കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും പുതിയ ജിഇആര്‍ 12.24 ശതമാനമാണ്. ലോകശരാശരി 24 ശതമാനവും. 12-ാം പദ്ധതിയോടെ അത് 20 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നടപടി കൈക്കൊള്ളണമെന്നാണ് കത്തിന്റെ ഉള്ളടക്കം. ഈ സാഹചര്യത്തില്‍ വേണം ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര-സംസ്ഥാന സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനത്തെ അവലോകനം ചെയ്യാന്‍. ഒറ്റവാക്യത്തില്‍ പറഞ്ഞാല്‍ 2020ഓടെ ഇന്ത്യയുടെ ജിഇആര്‍ 30 ശതമാനത്തിലെത്തിക്കുന്നതിനുള്ള ഹ്രസ്വകാല-ദീര്‍ഘകാല പദ്ധതികള്‍ക്കു രൂപം നല്‍കുകയായിരുന്നു സമ്മേളനത്തിന്റെ ലക്ഷ്യം. പ്രവേശനലഭ്യത-തുല്യനീതി, ഉള്ളടക്കവും ഗുണമേന്മയും,

ഒരു കലികാലക്കുറിപ്പ്

കാലം കലികാലമാണ്. ഞാഞ്ഞൂലുകള്‍ പത്തിവിടര്‍ത്തിയാടുന്ന കാലം. ഒരു കലികാലക്കുറിപ്പ് വായിക്കുക: ""ഈ സാഹചര്യത്തിലാണ് ഇടതുപക്ഷപാര്‍ടിയിലെ ജീര്‍ണതകളെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തുകൊണ്ട് അഴിമതിയില്‍നിന്നും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെതിരായ നിലപാടെടുക്കണമെന്ന് ഈ ലേഖകന്‍ തെരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടത്."""" ആരാണ് "ഈ ലേഖകന്‍""? ഫിദല്‍ കാസ്ട്രോയാണോ? അമര്‍ത്യ സെന്‍? അശോക് മിത്ര? അങ്ങനെ സംശയിക്കാവുംവിധം ആധികാരികമാണാഹ്വാനം. കേരളത്തിലെ ജനങ്ങള്‍ ഈ മഹത്തായ ആഹ്വാനം മനസ്സാ സ്വീകരിച്ച് വോട്ടുചെയ്താലോ? അങ്ങനെ എല്‍ഡിഎഫ് ജയിച്ചാല്‍ അതിന്റെ ക്രെഡിറ്റ് അപ്പുക്കുട്ടന്‍ വള്ളിക്കുന്ന് എന്ന മഹാന്. തോറ്റാലോ? അയ്യോ, അത് സിപിഎം എന്ന പാര്‍ടിക്കെതിരായ തിളച്ചുമറിയുന്ന ജനരോഷം. വീരേന്ദ്രകുമാറിന്റെ പത്രത്തില്‍ ഇടതുപക്ഷം

രാജ്യദ്രോഹികളുടെ ഇടതുപക്ഷവേട്ട

പശ്ചിമബംഗാളിലെ പുരൂളിയയില്‍ 16 കൊല്ലംമുമ്പ് വിദേശവിമാനത്തില്‍നിന്ന് വന്‍ ആയുധശേഖരം വര്‍ഷിച്ച സംഭവത്തെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തകര്‍ക്കാന്‍ നടക്കുന്ന കൈവിട്ട കളികളുമായി കൂട്ടിവായിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇടതുപക്ഷത്തിന്റെ വേരറുക്കാന്‍ എന്തും ചെയ്യാനുള്ള സാമ്രാജ്യത്വത്തിന്റെ കൈയറപ്പില്ലായ്മയാണ് പുരൂളിയയിലെ ആയുധവര്‍ഷത്തിനുപിന്നിലും. കേരളത്തില്‍ ഇ എം എസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പണവും തന്ത്രങ്ങളുമൊഴുക്കിയ അതേശക്തികള്‍; ഇന്ത്യന്‍ ഇടതുപക്ഷം ക്ഷയിച്ചുകാണാന്‍ ഇടതടവില്ലാതെ കരുക്കള്‍ നീക്കുന്നവര്‍; അതിനായി പണംകൊണ്ടും ആയുധംകൊണ്ടും മനസ്സുകളെ പാട്ടിലാക്കാനുള്ള കൗശലങ്ങള്‍കൊണ്ടും യുദ്ധംചെയ്യുന്നവര്‍- അവര്‍തന്നെയാണ് പുരൂളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ചതെന്നാണ് കുറ്റകൃത്യത്തില്‍ പങ്കാളികളായവരുടെ വെളിപ്പെടുത്തല്‍.

എന്‍ഡോസള്‍ഫാന് ആഗോള നിരോധം വരും

ജനീവ/തിരു: ഇന്ത്യയുടെ എല്ലാ വിധത്തിലുള്ള സമ്മര്‍ദവും എതിര്‍പ്പും തള്ളി ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റ്റോക്ക്ഹോം കണ്‍വന്‍ഷന്‍ തീരുമാനിക്കും. ജനീവയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച നിരോധം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിരോധത്തെ അനുകൂലിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പാള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളിലെ സമ്പര്‍ക്കഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാഴാഴ്ച സജീവ ചര്‍ച്ച നടന്നു. നിരോധം ലോകവ്യാപകമായി നടപ്പാക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും എടുക്കും. ഉപയോഗം പടിപടിയായി കുറയ്ക്കുകയാണ് നിരോധത്തിന്റെ ആദ്യഘട്ടം. ചില വിളകള്‍ക്ക് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കുകയും മറ്റുചില വിളകള്‍ക്ക് ഇതിനുപകരം ഏതെങ്കിലും കീടനാശിനി ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യും. സാധാരണഗതിയില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയാണ് ഇത്തരം ഇളവ് അനുവദിക്കുക. എന്നാല്‍, ഇത് അഞ്ചുവര്‍ഷത്തേക്ക് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. തുടക്കം ഏതെല്ലാം വിളകളെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പ് പ്രതിനിധികള്‍ അംഗരാജ്യങ്ങളോടു ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനുപകരം കീടനാശിനി നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട ചൈന, ഉഗാണ്ട എന്നീ രാജ്യങ്ങള്‍പോലും ഒഴിച്ചുകൂടാനാകാത്ത നാലോ അഞ്ചോവിളകളുടെ പട്ടികമാത്രമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു വിളയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കശുമാവ് തുടങ്ങി പതിനാറോളം വിളകളുടെ പട്ടിക ഇന്ത്യ നല്‍കി. നിരോധം നടപ്പാക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍, അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ എവിടെനിന്ന് സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. നിരോധ തീരുമാനം പ്രഖ്യാപിക്കുന്ന പ്ലീനറിസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച കരടുരേഖയും പ്രഖ്യാപിക്കും. ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസംമുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയ ഇന്ത്യക്ക് നിരോധന തീരുമാനം കനത്ത തിരിച്ചടിയാകും. കീടനാശിനി നിര്‍മാണക്കമ്പനിയുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന നടത്തിയ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ടിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 173 രാജ്യങ്ങളെ രണ്ടായി തിരിച്ച്

Thursday, April 28, 2011

സ്വിസ് നിക്ഷേപം: ഇന്ത്യക്കാരുടെ പേരുകള്‍ ഉടനെയെന്ന് അസാഞ്ചെ

ലണ്ടന്‍: സ്വിസ്ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്ക് രഹസ്യനിക്ഷേപമുണ്ടെന്നും വൈകാതെ ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും വിക്കിലീക്സ് എഡിറ്റര്‍ ഇന്‍ ചീഫ് ജൂലിയന്‍ അസാഞ്ചെ പറഞ്ഞു. ഇതുസംബന്ധിച്ച് ലഭിച്ച വിവരങ്ങള്‍ വിദഗ്ധര്‍ പരിശോധിച്ചുവരികയാണെന്ന് ടൈംസ് നൗ ചാനലിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിക്ക് നല്‍കിയ അഭിമുഖത്തില്‍ അസാഞ്ചെ പറഞ്ഞു. സ്വിസ്ബാങ്ക് നിക്ഷേപകരുടെ വിശദാംശം പുറത്തുകൊണ്ടുവരാന്‍ ഇന്ത്യ സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കാത്തതിനെ അസാഞ്ചെ വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ ജര്‍മനി കാട്ടുന്ന ഉത്സാഹം ശ്രദ്ധേയമാണ്. പ്രതിശീര്‍ഷ അനുപാതത്തിന്റെ അടിസ്ഥാനത്തില്‍കണക്കാക്കിയാല്‍ ജര്‍മനിയില്‍നിന്നുള്ളതിനേക്കാള്‍ ഉയര്‍ന്ന തോതില്‍ ഇന്ത്യയില്‍നിന്ന് സ്വിസ് ബാങ്കുകളിലേക്ക് കള്ളപ്പണം ഒഴുകുന്നുണ്ട്. എന്നിട്ടും പണം തിരിച്ചുകൊണ്ടുവരാന്‍ ഇന്ത്യസര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല. പക്ഷേ, സാധാരണ ഇന്ത്യക്കാര്‍ ഇതില്‍ നിരാശപ്പെടേണ്ട. കള്ളപ്പണ നിക്ഷേപകരുടെ പട്ടിക വിക്കിലീക്സ് പ്രസിദ്ധീകരിക്കും. അമേരിക്കയില്‍നിന്നുള്ള കള്ളപ്പണ നിക്ഷേപകരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒബാമസര്‍ക്കാരും നടപടി സ്വീകരിച്ചിട്ടുണ്ട്. സ്വിസ് ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പലതും വ്യാജട്രസ്റ്റുകളുടെയും മറ്റും പേരിലാണെന്നും അസാഞ്ചെ പറഞ്ഞു.

ജീവിക്കാനുള്ള അവകാശത്തിന് നാളെ ഹര്‍ത്താല്‍

തിരു: മാരകവിഷം തളിച്ച് ലാഭം കൊയ്യുന്ന കീടനാശിനിലോബികളുടെ സംരക്ഷകരെ വെള്ളപൂശാന്‍ യുഡിഎഫ് നേതാക്കള്‍ രാഷ്ട്രീയവിരോധമെന്ന ആക്ഷേപമുയര്‍ത്തുമ്പോഴും കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ ഹൃദയത്തുടിപ്പ് നിലച്ചുകൊണ്ടിരിക്കുന്നു. ജനിതക വൈകല്യം കൊണ്ട് അനങ്ങാനാകാതെയും മിണ്ടാന്‍ കഴിയാതെയും നിരങ്ങി നീങ്ങിയും മനുഷ്യര്‍ ദുരിതജീവിതം തള്ളിനീക്കുമ്പോള്‍ കീടനാശിനികമ്പനികള്‍ക്കും അവര്‍ക്ക് സൗകര്യമൊരുക്കുന്ന ഭരണാധികാരികള്‍ക്കും എതിരെ സംസ്ഥാനത്താകെ രോഷം അലയടിക്കുന്നു. ശക്തമായ ബഹുജനപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയായി വെള്ളിയാഴ്ച സംസ്ഥാനം ഹര്‍ത്താലാചരിക്കും. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്തെ ജനങ്ങളൊന്നാകെ ഏറ്റെടുക്കുന്ന സൂചനകളാണെങ്ങും. ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനുള്ള സമരമാണ് കേരളത്തില്‍ ഉയരുന്നത്. ജനീവയില്‍ സ്റ്റോക്ഹോം കണ്‍വന്‍ഷന്‍ ആരംഭിച്ച തിങ്കളാഴ്ച മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ നടന്ന ഉപവാസം കേന്ദ്രസര്‍ക്കാരിനുള്ള മുന്നറിയിപ്പായിരുന്നു. ഈ ജനവികാരവും അവഗണിക്കുകയാണ് കേന്ദ്രംചെയ്തത്. നിരന്തരം തുടരുന്ന പഠനം കഴിഞ്ഞ് നടപടി എന്ന പതിവു മറുപടിയും കേന്ദ്രവും കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഉയര്‍ത്തുന്നു. ബഹുരാഷ്ട്രകുത്തകകളുടെ സാമ്പത്തിക താല്‍പ്പര്യത്തിനു മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത്. അതിനെതിരായ രോഷപ്രകടനമാകും വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍. ഹര്‍ത്താലില്‍ എല്ലാ ജനവിഭാഗങ്ങളും സഹകരിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. കേന്ദ്രസര്‍ക്കാര്‍ തെറ്റുതിരുത്തുന്നതിനു പകരം നിഷേധാത്മകനിലപാട് തുടരുകയാണ്. മനുഷ്യരെ ഇഞ്ചിഞ്ചായി കൊല്ലുന്ന മാരകവിഷത്തിനെതിരെ ജനകീയമനഃസാക്ഷി ഒന്നാകെ ഉണരണം- അദ്ദേഹം അഭ്യര്‍ഥിച്ചു.

നിര്‍മാണക്കമ്പനികളുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന; വീണ്ടും നാണംകെട്ടു

ജനീവ/തിരു: ജൈവവ്യവസ്ഥയെ തകര്‍ക്കുന്ന രാസപദാര്‍ഥങ്ങള്‍ സംബന്ധിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ ലോകവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമെന്നു സൂചന. കണ്‍വന്‍ഷന്റെ മൂന്നാംദിനം എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങള്‍ ചര്‍ച്ച തുടങ്ങി. ഇതിനിടെ, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനികളുമായി ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധികള്‍ സമ്മേളനവേദിക്കരികില്‍ നടത്തിയ നിരന്തരചര്‍ച്ചകളും ഗൂഢാലോചനയും രാജ്യത്തിനു നാണക്കേടായി. ജനീവയില്‍ ബുധനാഴ്ച ഇന്ത്യന്‍സമയം പകല്‍ ഒന്നിനാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പോള്‍ നടപ്പാക്കേണ്ട ബദല്‍ നടപടികളെക്കുറിച്ച് മേഖല തിരിച്ചുള്ള ചര്‍ച്ചയായിരുന്നു ആദ്യം. ഏഷ്യ-പസഫിക് മേഖലയില്‍ ഖത്തര്‍ പ്രതിനിധിയായിരുന്നു സംഘത്തലവന്‍. നിരോധം ഒഴിവാക്കാന്‍ ഇന്ത്യ നടത്തിയ നീക്കവും സമ്മര്‍ദങ്ങളും

Wednesday, April 27, 2011

അനുഭവിക്കാന് തന്നെ കേരളത്തിന് വിധി

Fu©V¡owe¡u j¡Q¬¨h¡¶¡¨J c¢©j¡b¢´X¨h¼ ©Jjq·¢¨Ê Blm¬« d¤Y¢i¨Y¡¼¤h¿. Cª J£Tc¡m¢c¢i¤¨T ±d©i¡L«h¥k« J¡ot©J¡T® Q¢¿i¢v AJ¡k·¢v hjX·¢c® J£r®¨¸¶lj¤¨T o«K¬ c¡c¥©s¡q« lj¤¨h¼¡X® dsi¤¼Y®. dkl¢b ©j¡L¹w d¢T¢¨d¶¤« Qc¢YJ ¨¨lJk¬¹q¡k¤« Fr¤©¼×¤ c¢k®´¡u©d¡k¤« lࡨY mà¡lk«f¢Jq¡ilj¤¨T o«K¬ AY¢¨Ê F±Y©i¡ hT¹¡X®. h¥¼¤ amJ¹©q¡q« J¡ot©J¡¨¶ Jm¤h¡l¢u©Y¡¶¹q¢v ©k¡dh¢¿¡¨Y Yq¢µ J£Tc¡m¢c¢ Al¢¨T hc¤n¬t´¤ h¡±Yh¿ ±dJ¦Y¢´¤« ¨¨Ql oØ·¢c¤« lj¤·¢lµ c¡m« AY¢g£Jjh¡X®. AY¢¨Ê Jj¡qY ©f¡Ú¬¨¸¶©¸¡w o«o®Z¡c ot´¡t Fu©V¡owe¡u c¢©j¡b¢¨µÆ¢k¤« Aivo«o®Z¡c¹q¢v AY® C©¸¡r¤« l¢k®dci®´¤Ù®. FsX¡J¤q« Q¢¿i¢k¤¾ ©J±z« lJ o®Z¡dc·¢v Fu©V¡owe¡u c¢tf¡b« DY®d¡a¢¸¢´¤¼¤h¤Ù®. Hj¤ltn« 16000 Tx F¼ ©Y¡Y¢v. j¡Q¬¨·¡¶¡¨J 60 JØc¢Jw Cª J£Tc¡m¢c¢ DY®d¡a¢¸¢´¤¼¤Ù®. ©k¡J·® 63 j¡Q¬¹w Fu©V¡owe¡u c¢©j¡b¢µ¤Jr¢º¤. Cj¤d©Y¡q« j¡Q¬¹w c¢©j¡bc·¢¨Ê dkM¶¹q¢k¡X®. Cɬi¡J¨¶ Cc¢i¤« Y£j¤h¡c¨hT¤´¡¨Y J£Tc¡m¢c¢ JØc¢Jq¤¨T Y¡Y®dj¬ o«jÈX·¢c¡i¢ c¢k®´¤Ji¡X®. J¦n¢ l¡X¢Q¬¡T¢o®Z¡c·¢v ¨J¡Ù¤cT´¤¼ luJ¢T´¡t´¤©lÙ¢´¥T¢i¡X® Cɬi¤¨T Hq¢µ¤Jq¢. hc¤n¬j¡m¢´® l¢ci¡i J£Tc¡m¢c¢Jw c¢©j¡b¢´¤¼Y® Dw¨¸¨Ti¤¾ dj¢o®Z¢Y¢ ±dmî¹w Otµ¡l¢nih¡J¤¼ o®©×¡J®©p¡« Jx¨lun¨Ê Qc£l¡ o©½qc« ©Ot¼ a¢loh¡X® ©Jjq¨h¹¤« Fu©V¡owe¡u l¢j¤Ú ohj« Aj©¹s¢iY®. Y¢j¤lcÉd¤j·® h¤K¬h±É¢ ±m£. l¢.Fo®. AO¬¤Y¡cz¨Ê ©cY¦Y§·¢v cT¼ Ddl¡o ohj·¢c® kg¢µ Qcd¢É¤X A©¹i׫ B©lmgj¢Yh¡i¢j¤¼¤. o«o®Z¡c·¤Tc£q« Cª l¢ni·¢v Qc¹q¤¨T g¡L·¤c¢¼¤Ù¡i opJjXl¤« AJqÆ¢Yh¡i d¢É¤Xi¤« ©J±zot´¡j¢¨Ê JXå¤ Y¤s¸¢´¡u dj¬¡d®Yh¡©JÙY¡X®. d©È, AY¢c® C¼¨· c¢ki¢v Hj¤ o¡Ú¬Yi¤« J¡X¤¼¢¿. Fu©V¡owe¡u c¢©j¡bc¨· FY¢t´¤¼lj¤¨T ¨fÕ¢k¡X® Qc£l¡ o©½qc·¢v Cɬi¤¨T Cj¤¸®.

Fu©V¡owe¡u c¢©j¡bc« Blm¬¨¸¶® ©Jjq« h¤r¤lu Y¢Æq¡r®O QcJ£i ohj« cT´¤©Ø¡w ©J¡x±Lo¤J¡¨ji¡¨ji¤« ohj¸Ék¢¨k¡¼¤« JÙ¢¿. ©J¡x±Lo® ©cY¡´q¡i ±m£. D½uO¡Ù¢i¤« ±m£. j©hm® ¨O¼¢·ki¤« Cª ohi·® Vvp¢i¢v ±db¡ch±É¢¨i oztm¢µ® Fu©V¡owe¡u ±dmî« Otµ ¨Oà¤Ji¡i¢j¤¼¤. CY¢c® GY¡c¤« a¢lo« h¤ud® ©Jjq·¢v c¢¼® C©Y ±dmîl¤h¡i¢ Vvp¢i¢v ±db¡ch±É¢¨i JÙ otlJÈ¢ ±dY¢c¢b¢ o«M·¢v Clj¤Ù¡i¢j¤¼¢¿. Fu©V¡owe¡u ±dmî·¢v ±db¡ch±É¢i¢v c¢¼® i¡¨Y¡j¤s¸¤« kg¢´¡¨Yi¡X® A¼® otlJÈ¢ o«M« hT¹¢iY®. ©J¡x±Lo® ©cY¡´q¤¨T LY¢i¤« AY¤Y¨¼i¡i¢j¤¼¤. AT¤· YlX ©Jjq« oztm¢´¤©Ø¡w J¡ot©J¡¨¶·¢ Fu©V¡owe¡¨Ê CjJq¡i¢ Q£l©c¡¨T ©mn¢´¤¼ hc¤n¬©´¡k¹¨q JÙ® o®Z¢Y¢ ©cj¢v ©f¡Ú¬¨¸T¡¨h¼ l¡L®a¡c« cvJ¢i¡X©±Y ±db¡ch±É¢ ©Jjq·¢¨k ©J¡x±Lo® ©cY¡´¨q i¡±Yi¡´¢iY®. CY¢c¸¤s« Hj¤ ±db¡ch±É¢´® a¤j¢Yhc¤gl¢´¤¼ Qc¹w´® FÉ¡X® cvJ¡u Jr¢i¤J?

±m£. AO¬¤Y¡cz¨Ê ©cY¦Y§·¢v Y¢Æq¡r®O cT¼ Fu©V¡owe¡u l¢j¤Ú ohj« j¡n®±T£i©±dj¢Yh¡iY¢c¡k¡X® AY¢v d¨ÆT¤´¡·¨Y¼¡X® ±m£. D½uO¡Ù¢i¤¨Ti¤« hפ« l¢ma£JjX«. Fu©V¡owe¡u c¢©j¡bc« Qc¹q¤¨T Blm¬h¡i¢ J¡X¡u ©J¡x±Lo® ©cY¡´w´® Jr¢i¤¼¢¿. Cª J£Tc¡m¢c¢¨i¸×¢ Cc¢i¤« cT´¤¼ dUc« Jr¢º¢¶¡l¡« c¢©j¡b¢´©X¡ ©lÙ©i¡ F¼¤ Y£j¤h¡c¢´¤¼Y® F¼¡X® ±db¡ch±É¢ dsºY®. AY¤©J¶® Yk J¤c¢µ¤ hT¹¤©Ø¡¨rÆ¢k¤« Qc¹q¤¨T h¤ud¢v c¡k¤©dt ©J¶¡v c¢j´¤¼ Hj¤ c¬¡i£JjX« ©J¡x±Lo® ©cY¡´w H¡t·¤li®©´ÙY¡i¢j¤¼¤.

നിരോധനത്തിന് എതിരെ കേന്ദ്ര സര്‍ക്കാര്‍

ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകവ്യാപകമായി നിരോധിക്കുന്ന കാര്യം സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കരുതെന്ന് ആവശ്യപ്പെടാന്‍ ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യാഗവര്‍മെന്റിന്റെ സമ്മര്‍ദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഒഴിവാക്കണമെന്ന തീരുമാനം ഏഷ്യ- പസഫിക് മേഖലയുടെ തീരുമാനമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ 172 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിഷയം ചൊവ്വാഴ്ച ഉച്ചമുതല്‍ ചര്‍ച്ചയ്ക്കെടുക്കും. കണ്‍വന്‍ഷനുമുന്നോടിയായി തിങ്കളാഴ്ച നടന്ന ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ മാരകകീടനാശിനി അല്ലെന്നും ഇക്കാര്യത്തില്‍ കണ്‍വന്‍ഷനുമുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ പേര്‍സിസ്റ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂകമ്മിറ്റി എടുത്ത തീരുമാനം ശരിയല്ലെന്നും ആവര്‍ത്തിച്ചു. നിരോധനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുംവിധത്തിലാണ് മേഖലായോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് കണ്‍വന്‍ഷനില്‍ നിരീക്ഷകനായ തിരുവനന്തപുരത്തെ "തണല്‍"" ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷിര്‍ എന്നിവര്‍ "ദേശാഭിമാനിയോട്"" പറഞ്ഞു. ഇന്ത്യയില്‍നിന്ന്് കൃഷി- പരിസ്ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൗബയാണ് സംഘത്തലവന്‍. കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സല്‍ ഡയറക്ടര്‍ ഹരിഹരന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. നിരോധനതീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്റ്റോക്ഹോമില്‍ പയറ്റുന്നത്. കണ്‍വന്‍ഷനില്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചാല്‍ 2015 വരെയെങ്കിലും നിലവിലുള്ള സ്ഥിതി തുടരാം. ആ സാഹചര്യമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.

യുപിഎ സഖ്യത്തിന്റെ ജയില്‍ നിറയ്ക്കല്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. രാഷ്ട്രീയപാര്‍ടികള്‍ ചില പ്രശ്നങ്ങളെ ആധാരമാക്കി ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, അഴിമതി നടത്തി ജയില്‍ നിറയ്ക്കുന്നത് ഇന്ത്യയുടെമാത്രമല്ല, ലോകചരിത്രത്തില്‍തന്നെ പുതുമയായിരിക്കും. യുപിഎ സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഡിഎംകെ നേതാവും ടെലികോം മന്ത്രിയുമായിരുന്ന എ രാജ 2ജി സ്പെക്ട്രം അഴിമതിയിലെ മുഖ്യപ്രതി എന്നനിലയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയാണെന്ന് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനെതിരെ ഫ്ളാറ്റ് കുംഭകോണത്തിന്റെ പേരിലുള്ള അന്വേഷണം നടക്കുകയാണ്. യുപിഎ സഖ്യത്തിന്റെ കേരളത്തിലെ തനിപ്പകര്‍പ്പാണ് യുഡിഎഫ്. അതിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ആര്‍ ബാലകൃഷ്ണപിള്ള, അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതുമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. താല്‍ക്കാലികമായി പരോളിലിറങ്ങി എന്നുമാത്രം. ഇനിയും പലരും ജയിലില്‍ പോകാന്‍ ഊഴവും കാത്തിരിക്കുകയാണ്. 2ജി സ്പെക്ട്രം അനുബന്ധ കുറ്റപത്രത്തില്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും പ്രതിയാണുപോലും. അതിനിടയ്ക്കാണ് കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഉലയുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചത്. സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിട്ട് ഇടപെട്ട് ആരെയെങ്കിലും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥയുണ്ടായത്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഒരുപടികൂടി കടന്ന് മറ്റൊരു പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുന്നു. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്ന പതിവ് കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. എന്നാല്‍, ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായി. അഴിമതി നടത്തിയ പിള്ളയെ അനുമോദിച്ചാണ് യുഡിഎഫ് നേതാക്കള്‍ ഘോരഘോരം പ്രസംഗിച്ചത്. അഴിമതി നടത്തി ജയിലില്‍ പോകുന്നതാണ് മാതൃകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരിക്കുന്നു. പിള്ളയുടെ മാതൃക മറ്റുള്ളവരും പിന്തുടരുമെന്നാണ് സ്വീകരണം നല്‍കിയതിന്റെ അര്‍ഥം. അഴിമതിയോടുള്ള സമീപനമാണ് ഇവിടെ പ്രധാനം. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റി 2007 നവംബറില്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അറിവുണ്ടായിട്ടും മുന്നണിധര്‍മത്തിന്റെ മറവില്‍ അത് മറച്ചുവയ്ക്കുകയാണുണ്ടായത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടംവന്നതായി സിഎജി കണ്ടെത്തിയ അഴിമതിയാണ് പ്രധാനമന്ത്രിപോലും മൂടിവയ്ക്കാന്‍ ശ്രമിച്ചതെന്നുള്ളത് അതീവ ഗൗരവമുള്ള പ്രശ്നംതന്നെയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയും സുപ്രീംകോടതി ഫലപ്രദമായി ഇടപെടുകയും ചെയ്തതുകൊണ്ടുമാത്രമാണ് സമഗ്രമായ അന്വേഷണം നടത്താന്‍ സിബിഐ നിര്‍ബന്ധിതമായത്. അണ്ണ ഹസാരെയുടെ നിരാഹാരം അഴിമതിയുടെ പ്രശ്നത്തിലേക്ക് ബഹുജനശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചെന്നത് വസ്തുതയാണ്. എന്നാല്‍, അതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. ലോക്പാല്‍ ബില്‍ പാസാക്കിയതുകൊണ്ടും അഴിമതിയില്‍ അറുതിവരുമെന്ന് കരുതേണ്ടതില്ല. കോര്‍പറേറ്റ് ഉടമകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയനേതൃത്വവും ക്രിമിനലുകളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ട് തുടരുന്നിടത്തോളം കാലം അഴിമതി കുറയാനല്ല, വര്‍ധിക്കാനാണ് സാധ്യത. ഈ അവിഹിതബന്ധത്തിന് അറുതിവരുത്താനുള്ള സമരവും ഒപ്പം തുടരേണ്ടതുണ്ട്.

Tuesday, April 26, 2011

കൊടും വിഷത്തെ നാടുകടത്തുക


മനുഷ്യരാശിയെ ഇഞ്ചിഞ്ചായി കൊല്ലുന്ന ഒരു വിഷവസ്തുവിന് വേണ്ടി നിലക്കൊള്ളുന്ന ഭരണാധികാരികള്‍ക്കെതിരായ ഉശിരന്‍ സമരത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി നിരോധിക്കില്ലെന്ന് ശഠിക്കുന്ന കേന്ദ്ര യുപിഎ സര്‍ക്കാര്‍ സാധാരണ ഇന്ത്യക്കാരന്റെ നെഞ്ചത്താണ് ധാര്‍ഷ്ട്യത്തിന്റെ കൊടികുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച സ്റ്റോക്ഹോം കണ്‍വന്‍ഷനിലെ മേഖലാ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് എതിരായ നിലപാട് ഇന്ത്യ സ്വീകരിച്ചിരിക്കുന്നു. ഏഷ്യാ-പസഫിക് യോഗത്തിലാണ് ഇന്ത്യ ഈ തീരുമാനം കൈക്കൊണ്ടത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്ന പതിവ് നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇന്ത്യ. ഈ മാരകകീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് എത്തിയ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ നേതൃത്വത്തിലുള്ള സര്‍വകക്ഷി സംഘത്തോട് തീര്‍ത്തും പ്രതിഷേധാര്‍ഹമായ നിലപാടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സ്വീകരിച്ചത്. കാസര്‍ക്കോട്ടെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയിട്ടും രോഗകാരണം എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ഒടുവില്‍ പഠനം കഴിയട്ടെ എന്ന നിസ്സംഗമായ മറുപടിയും. പ്രധാനമന്ത്രിയുടെ "തെളിവില്ല"" എന്ന ന്യായീകരണം തീര്‍ത്തും അവാസ്തവമാണെന്ന് മുന്‍പഠനങ്ങള്‍ തെളിയിക്കുന്നുണ്ട്. 2001ല്‍ ഐസിഎംആര്‍ നിയോഗിച്ച സമിതി നടത്തിയ പഠനത്തില്‍ കാസര്‍കോട്ട് കാണുന്ന രോഗത്തിന് കാരണം 22 വര്‍ഷമായി തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് അസന്ദിഗ്ധമായി പറയുന്നു. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള സമിതി വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. കേന്ദ്രം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചു. പിന്നീട് കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ മറ്റൊരു സംഘത്തെ പഠനത്തിന് നിയോഗിച്ചു. കാസര്‍കോട്ട് കാണുന്ന രോഗത്തിന് എന്‍ഡോസള്‍ഫാനാണ് കാരണമെന്നതിന് തെളിവില്ലെന്നാണ് ഈ സമിതി പറയുന്നത്. ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാലു പേര്‍ അതിന് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ദുബെ റിപ്പോര്‍ട്ടാണ് കീടനാശിനി നിരോധിക്കാതിരിക്കാനുള്ള കാരണമായി കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും ഉയര്‍ത്തിക്കാട്ടുന്നത്. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടും രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് ഉറപ്പിക്കുന്നു. കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു. കീടനാശിനി ലോബിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള അവിഹിത ബന്ധമാണ് മറനീക്കുന്നത്. സ്റ്റോക്ക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുക്കുമെന്ന് കൃഷിമന്ത്രി ശരദ് പവാര്‍ ഉറപ്പുനല്‍കിയതായി കീടനാശിനി ലോബിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ചെങ്ങല്‍ റെഡ്ഡി വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തെ നശിച്ച നാടായാണ് റെഡ്ഡി വിശേഷിപ്പിച്ചത്. എണ്‍പതിലേറെ രാജ്യങ്ങള്‍ ഇതിനകം എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിട്ടുണ്ട്. കാസര്‍കോട്ടെ ദുരന്തം ചൂണ്ടിക്കാട്ടിയാണ് പല രാജ്യങ്ങളും കീടനാശിനി നിരോധിച്ചത്. എന്നാല്‍, സ്വന്തം ജനതയുടെ സുരക്ഷയേക്കാള്‍ കീടനാശിനിലോബിയുടെ പണത്തെ മോഹിക്കുന്ന ഇന്ത്യ ഇതിന് തയ്യാറാകുന്നില്ല. കാസര്‍കോട്ട് കുട്ടികളിലുണ്ടാകുന്ന രോഗം എന്‍ഡോസള്‍ഫാന്‍ തളിക്കുന്ന മറ്റ് സ്ഥലങ്ങളിലുണ്ടാകുന്നില്ലെന്ന ന്യായവും കേന്ദ്രസര്‍ക്കാര്‍ നിരത്തുന്നുണ്ട്. ഇത് പച്ചക്കള്ളമാണ്. കര്‍ണാടകത്തിലും തമിഴ്നാട്ടിലും സമാനമായ രോഗബാധയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുകഴിഞ്ഞു. മുമ്പ് നടന്ന ലോക കീടനാശിനി കണ്‍വന്‍ഷനില്‍ 29ല്‍ 24 രാജ്യവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന അഭിപ്രായമാണ് ഉയര്‍ത്തിയത്. നിരോധത്തെ എതിര്‍ത്തവരുടെ മുന്‍പന്തിയില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് മേനി നടിക്കുന്ന ഇന്ത്യയായിരുന്നു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കേന്ദ്രനിലപാടിനെതിരെ സംസ്ഥാനത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉപവാസത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയും സംഘടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും യുവജന -വിദ്യാര്‍ഥി സംഘടനകളുമെല്ലാം സന്ധിയില്ലാ സമരത്തിലേക്കിറങ്ങുമ്പോള്‍ കോണ്‍ഗ്രസ് പതിവുപോലെ മുങ്ങിയും പൊങ്ങിയും കളിക്കുകയാണ്. ദുര്‍ബല സ്വരത്തില്‍ കീടനാശിനി നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തെങ്കിലും ഇക്കാര്യത്തില്‍ ലവലേശം ആത്മാര്‍ഥത അവര്‍ക്കില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും സംസ്ഥാനത്ത് ഉയരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാനോ സര്‍വകക്ഷി സംഘത്തിന്റെ ഭാഗമാകാനോ തയ്യാറായില്ല. ശക്തമായ സമരം സംഘടിപ്പിക്കുന്ന സര്‍ക്കാരിനെയും സിപിഐ എമ്മിനെയും താറടിക്കാന്‍ അവര്‍ ബോധപൂര്‍വം ശ്രമിക്കുകയുംചെയ്യുന്നു. ഈ ഇരട്ടത്താപ്പ് കേരളം തിരിച്ചറിയുകതന്നെ ചെയ്യും. കേന്ദ്ര കൃഷി സഹമന്ത്രിയായിരുന്ന കെ വി തോമസ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് ഇവിടെ പ്രസംഗിച്ചതും ആരും മറന്നിട്ടില്ല. ഒരു ജനതയെ മുഴുവന്‍ തീരാദുരിതത്തിലേക്ക് തള്ളിവിടുന്ന ഈ കൊടുംവിഷത്തെ എന്നെന്നേക്കുമായി നിരോധിക്കാന്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളും ഒന്നിച്ച് അണിചേര്‍ന്ന് പൊരുതേണ്ട സമയമാണിത്. കേരളത്തിനൊപ്പംതന്നെ കര്‍ണാടകവും തമിഴ്നാടും കീടനാശിനിയുടെ ദുരന്തഫലം അനുഭവിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങളും ഒന്നിച്ചുചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കണം. അതിനുള്ള നാന്ദിയാകട്ടെ ഇന്നാരംഭിച്ച സമരകാഹളം