കാസര്‍കോട്: മുസ്‌ലിംലീഗിന്് സമുദായശക്തിയെ ഭിന്നിപ്പിച്ച ചരിത്രമേ ഉള്ളൂവെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐ എന്‍ എല്ലിന്റെ ലയനമെന്നൊന്നില്ല. ദേശീയതലത്തില്‍ ഭരണഘടനയും പരിപാടിയുമുള്ള പാര്‍ട്ടിയാണ് ഐ എന്‍ എല്‍. അതിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് പ്രൊഫ മുഹമ്മദ് സുലൈമാനാണ്. അദ്ദേഹമാണ് പരമാധികാരി. പിന്നെ എന്തു ലയനമാണ് ഇവര്‍ ലീഗുമായി ഉണ്ടാക്കിയതെന്ന് അദ്ദേഹം ആരാഞ്ഞു.
ഡുപ്ലിക്കേറ്റുണ്ടാക്കി ലയിപ്പിച്ചതാണെങ്കില്‍ ഒന്നും പറയാനില്ല. മുസ്‌ലിംലീഗുമായി ഒരുതരത്തിലുള്ള ലയനവുമുണ്ടാകാന്‍ പാടില്ലെന്ന് ഇബ്രാഹിം സൂലൈമാന്‍സേഠ് മരിക്കുന്നതിന് നാലുദിവസം മുമ്പ് പറഞ്ഞിരുന്നു. ആ പ്രസംഗം മകന്‍ സിറാജ് സേഠ് കരഞ്ഞുകൊണ്ടാണ് കോഴിക്കോട് സമ്മേളനത്തില്‍ വായിച്ചിരുന്നത്. ലയനം ശിഹാബ് തങ്ങളുടെ ആഗ്രഹമാണെന്നും പറഞ്ഞുനടക്കുന്നു. എന്നാല്‍ ശിഹാബ് തങ്ങള്‍ മരിക്കുന്നതിന് മുമ്പ് അവസാനമായി കാസര്‍കോട്ട് വന്നപ്പോള്‍ സംസ്ഥാന ട്രഷറര്‍ എന്‍ എ നെല്ലിക്കുന്നിനോട് പറഞ്ഞത് നിങ്ങള്‍ അവിടെ നിന്നാല്‍ മതിയെന്നാണ്. ഇവര്‍ക്ക് ജയിച്ചുകയറാനുള്ള തന്ത്രംമാത്രമാണ് ലയനമെന്നത്. ഈയിടെ കല്‍ക്കത്തയില്‍ ചേര്‍ന്ന അഖിലേന്ത്യ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഒമ്പതില്‍ എട്ടു സംസ്ഥാനങ്ങളിലെ പ്രസിഡന്റുമാരും സംബന്ധിച്ചിരുന്നുവെന്നും പുതിയവളപ്പ് പറഞ്ഞു. ഈയിടെ നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ 90ല്‍ 64 പേരും സംബന്ധിച്ചിരുന്നു. 12 ന് നടക്കുന്ന ലീഡര്‍ഷിപ്പ് സമ്മേളനത്തില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും. യു ഡി എഫിന് ഒരിക്കലും പിന്തുണ നല്‍കില്ലെന്നും പുതിയവളപ്പില്‍ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ച്ചയില്‍ മുസ്‌ലിംലീഗ് ഇതുവരെ മാപ്പുപറഞ്ഞിട്ടില്ല. സേഠുവിന്റെ പാര്‍ട്ടിയുടെ നിലപാടില്‍ മാറ്റംവന്നിട്ടില്ല. ആദര്‍ശത്തിനുവേണ്ടി നിലക്കൊണ്ട പ്രസ്ഥാനം അത് തുടരും. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു ഡി എഫിനോടൊപ്പം ചേര്‍ന്നതിനാല്‍ കനത്ത പരാജയമായിരുന്നു. ഇതു അണികളെ നിരാശരാക്കിയിരുന്നു. നിത്യജീവിതത്തില്‍ വിശുദ്ധിയും പൊതുപ്രവര്‍ത്തനത്തില്‍ ആദര്‍ശവും ഉണ്ടായിരിക്കണമെന്ന് പാര്‍ട്ടി കെട്ടിപ്പടുക്കുമ്പോള്‍ തന്നെ ഇബ്രാഹിം സുലൈമാര്‍ സേഠ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഐസ്‌ക്രീംകേസില്‍ അഭിപ്രായംപറയുന്നില്ലെന്നും എസ് എ പുതിയവളപ്പില്‍ പറഞ്ഞു. |
No comments:
Post a Comment