- പ്രാഥമികതല വിദ്യാഭാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ആധുനിക കരിക്കുലം ആവിഷ്കരിക്കുന്നത് മുതല്‍ നടപ്പിലാക്കുന്നത് വരെയുള്ള എല്ലായിടങ്ങളിലും ജനപന്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കി സമൂലമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ഈ സര്ക്കാരിനു സാധിച്ചു.
- ആലപ്പുഴയില്‍ പുതിയ ആര്ട്ട്‌സ് & സയന്സ് കോളേജ് തുടങ്ങി
- പ്രധാനമായും പിന്നോക്ക മേഖലകളെ കേന്ദ്രീരീകരിച്ച് 18 അപ്ലൈഡ് സയന്‍സ് കോളേജുള്‍ ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ തുടങ്ങി.
- കൊല്ലത്ത് വെള്ളിമണ്ണില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയും പൊന്നാനിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചും ആരംഭിച്ചു.
- രണ്ട് മോഡല്‍ ഫിനിഷിംഗ് സ്കൂളുകള്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ തുടങ്ങി.
- കേരള സംസ്ഥാന ആഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററിനെ പുനരുദ്ധരിക്കുകയും ആധുനികവത്ക്കരിക്കുകയും ചെയ്തതിലൂടെ തകര്‍ച്ചയില്‍ നിന്നും കരകയറ്റാന്‍ കഴിഞ്ഞു. 2006 ല്‍ 3.99 കോടി വിറ്റുവരവായിരുന്നത് 2010 ല്‍ 40.99 കോടി രൂപയായി വര്‍ദ്ധിച്ചു.
- സര്‍ക്കാരിന്റെ നിരന്തര ശ്രമങ്ങളുടെ ഫലമായി കേന്ദ്രസഹായം വാങ്ങിയെടുത്തുകൊണ്ട് വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിച്ചിട്ടുണ്ട്.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (IIST) തിരുവനന്തപുരത്ത് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
- ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) തിരുവനന്തപുരത്ത് 2008 ല്‍ ആരംഭിച്ചു.
- കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
- മലപ്പുറത്ത് അലിഗഡ് സര്‍വ്വകലാശാലയുടെ കേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നു.
- ഇതോടൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാസ് കമ്മ്യൂണിക്കേഷന്‍ ക്യാമ്പസ് 2011-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
- പോളിടെക്നിക്കുകളുടെ നിലവാരം ഉയര്ത്തുന്നതിനു നിരവധി പദ്ധതികള്‍ തുടങ്ങി.
- പോളിടെക്നിക്ക് മേഖലയില്‍ അദ്ധ്യാപന നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടി ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (Quality Improvement Programme) നടപ്പിലാക്കി.
- പോളിടെക്നിക്ക് കോളേജുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് സൌകര്യം സൌജന്യമായി ലഭ്യമാക്കി. പോളിടെക്നിക്കുകളില്‍ കേന്ദ്രീകൃത കമ്പ്യൂട്ടിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- പോളിടെക്നിക്ക് കോളേജുകളിലെ ക്ളാസ് മുറികള്‍ സ്മാര്‍ട്ട് റൂമുകളാക്കി ആധുനീകരിച്ചുകൊണ്ടിരിക്കുന്നു.
- പോളിടെക്നിക്കുകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ കഴിവുകള്‍ വികസിപ്പിക്കുവാന്‍ 17 പോളിടെക്നിക്ക് കോളേജുകളില്‍ ഫിനിഷിംഗ് സ്കൂളുകള്‍ സ്ഥാപിച്ചു.
- സാമൂഹിക വികസനം പോളിടെക്നിക്കുകളിലൂടെ എന്ന പദ്ധതിയില്‍ സംസ്ഥാനത്തെ 35 പോളിടെക്നിക് കോളേജുകള്‍ ഉള്‍പ്പെടുത്തുവാന്‍ സാധിച്ചു.
- സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുവാന്‍ സഹായിക്കുന്ന പദ്ധതിയില്‍ 8 കോടി രൂപയുടെ സഹായം ലഭ്യമായിട്ടുണ്ട്.
- സംസ്ഥാനത്തെ 35 പോളിടെക്നിക്കുകളില്‍ 1 കോടി രൂപ വീതം ചെലവില്‍ വനിതാ ഹോസ്റ്റലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
- എ.ഐ.സി.റ്റി.ഇ.യുടെ ഫീ വെയ്‌വര്‍ സ്കീം പ്രകാരം 10% സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയും ആ സീറ്റുകളില്‍ വികലാംഗര്‍, വനിതകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നീ വിഭാഗങ്ങള്‍ക്ക് പരിപൂര്‍ണ്ണ ഫീസ് സൌജന്യത്തോടെ സംവരണം ഏര്‍പ്പെടുത്തുകയും ചെയ്തു.
- പുതിയ സര്‍വ്വകലാശാലകള്‍ തുടങ്ങുന്നതിനുള്ള മൂന്നു ആക്റ്റുകള്‍ പാസ്സാക്കി. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് ആക്റ്റ്, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റി ആക്റ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്‍ സ്റ്റഡീസ് ആക്റ്റ് എന്നിവയാണവ.
- പഠനത്തില്‍ സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനും മികവ് പരിപോഷിപ്പിക്കുന്നതിനുമായി സ്കോളര്‍ഷിപ്പ് പ്രോഗ്രാമുകള്‍ ആരംഭിച്ചിട്ടുണ്ട്.
- താഴ്ന്ന വരുമാനത്തില്‍പ്പെട്ട 4000 കുട്ടികള്‍ക്കായി 10,000 (പതിനായിരം) രൂപ വീതമുള്ള സുവര്‍ണ്ണ ജയന്തി സ്കോളര്‍ഷിപ്പ് പദ്ധതി 2007 മുതല്‍ നടപ്പാക്കി വരുന്നു.
- മുസ്ളീം പെണ്‍കുട്ടികള്‍ക്ക് ഉന്നത പഠനത്തിനായി 5000 സ്കോളര്‍ഷിപ്പുകളാണ് ഉള്ളത്.
- കെ.പി.സി.ആര്‍ സ്കോളര്‍ഷിപ്പുകളുടെ നിരക്ക് വര്‍ധിപ്പിച്ചു.
- ഹയര്‍സെക്കന്ററി വിദ്യാര്‍ഥികളിലെ പിന്നോക്ക വിഭാഗത്തില്‍ പെടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതി ആരംഭിച്ചു.
- പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് പദ്ധതിയിലൂടെ ഓരോ വര്‍ഷവും, അടിസ്ഥാനശാസ്ത്ര- സാമൂഹ്യശാസ്ത്ര-ഭാഷാപഠന മേഖലകളിലെ 1000 വിദ്യാര്‍ത്ഥികള്‍ക്ക് മെരിറ്റിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ പൊതുജന പങ്കാളിത്തത്തോടെ സ്കോളര്‍ഷിപ്പ് നല്‍കുന്നതാണ്.
- ഇതോടൊപ്പം പോസ്റ്റ് മെട്രിക്, മെരിറ്റ്-കം-മീന്‍സ് മുതലായ കേന്ദ്ര ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകളും കാര്യക്ഷമമായി നടപ്പാക്കി വരുന്നു.
- ശാസ്ത്രം, സാമൂഹ്യശാസ്ത്രം മാനവികവിഷയങ്ങള്‍, കലകള്‍ എന്നിവയില്‍ ഉന്നതമായ ഗവേഷണ കേന്ദ്രങ്ങളില്‍ ഹ്രസ്വകാല ഗവേഷണ പരിപാടികള്‍ നടത്തുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ‘Aspire’ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി.
- ശാസ്ത്ര മേഖലയ്ക്കായുള്ള ഇന്‍കള്‍ക്കേറ്റ് പദ്ധതി, സാമൂഹ്യശാസ്ത്ര മേഖലയ്ക്കായുള്ള അക്വയര്‍ സ്കോളര്‍ഷിപ്പ് പദ്ധതി, കലാപഠനത്തിനും സ്പോര്‍ടിസിനുമായുമുള്ള പദ്ധതികളും ഈ മേഖലയിലുള്ള പ്രതിഭകളെ കണ്ടെത്താനും അവരെ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ പരിശീലിപ്പിക്കാനുമായി നടപ്പാക്കി വരുന്നു.
- മുന്‍സര്‍ക്കാര്‍ കുടിശ്ശികയാക്കിയതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ ആനുകൂല്യം പൂര്‍ണമായും നല്‍കി.
- ആനുകൂല്യങ്ങള്‍ ബാങ്ക് എടിഎം വഴി വിതരണത്തിന്. ഇ - ഗ്രാന്റ്സ് എന്ന പദ്ധതി ഇദംപ്രഥമായി നടപ്പിലാക്കുകയും ചെയ്തു. ഒബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇതാദ്യമായി പ്രതിമാസ സ്റ്റൈപ്പെന്റ് ഏര്‍പ്പെടുത്തി
- പൊതുവിദ്യാഭ്യാസവകുപ്പിന് കീഴില്‍ പത്തുവര്‍ഷം മുന്‍പ് തുടങ്ങിയ ഐ.ടി @ സ്കൂള്‍ പദ്ധതി ഭാഗമായി സ്കൂളുകളിലെ ഐ.ടി. പഠന ഭൌതിക സാഹചര്യം മെച്ചപ്പെടുത്താനും ഹയര്‍സെക്കന്ററി അടക്കമുള്ള ക്ളാസുകളില്‍ പഠനസൌകര്യം ഏര്‍പ്പെടുത്താനും നടപടി സ്വീകരിച്ചു.
- അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇന്റര്‍നെറ്റ്, ഹാര്‍ഡ്വെയര്‍, ഇന്‍സൈറ്റ്, കണ്ടന്റ് മാനേജ്‌മെന്റ് തുടങ്ങി വിവിധ മേഖലകളില്‍ പരിശീലനം നല്‍കുന്നുണ്ട്.
- സംസ്ഥാനത്തെ ഹൈസ്കൂള്‍, ഹയര്‍സെക്കന്ററി സ്കൂളുകളില്‍ ബ്രോഡ്‌ബാന്റ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഏര്‍പ്പെടുത്തി. ബ്ളോക്ക് റിസോഴ്സ് സെന്ററുകളില്‍ ബ്രോഡ്‌ബാന്റ് കണക്ഷനു പുറമേ പത്തു കംപ്യൂട്ടറുകള്‍ നല്‍കി.
- സ്കൂള്‍ വിദ്യാര്‍ഥികളുടെ ആരോഗ്യ രക്ഷയ്ക്ക് നടപടി സ്വീകരിച്ചു. ഇതിനായി സമ്പൂര്‍ണ ആരോഗ്യപദ്ധതി നടപ്പാക്കി.
- പ്രാദേശിക കേബിള്‍ ശൃംഖലയിലും ഇന്റര്‍നെറ്റിലും ഉള്‍പ്പെടെ ലഭ്യമാക്കുന്ന സമ്പൂര്‍ണ വിദ്യാഭ്യാസ ചാനലായ ‘വിക്ടേഴ്സ്’ തുടങ്ങി.
- സ്കൂള്‍-കോളേജ് വിദ്യാഭ്യാസരംഗത്ത് എഡ്യൂസാറ്റിന്റെ സേവനം കേരളം പരമാവധി പ്രയോജനപ്പെടുത്തി.
- സംസ്ഥാനത്തൊട്ടാകെ 15 ഉപഗ്രഹ വിനിമയ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു.
- നിരീക്ഷണം, മൂല്യനിര്‍ണയം, ഭരണ നിര്‍വഹണം എന്നീ മേഖലകളില്‍ എഡ്യൂസാറ്റ് സേവനം പ്രയോജനപ്പെടുത്തുന്നു. അധ്യാപകരേയും വിദ്യാര്‍ഥികളേയും പങ്കാളികളാക്കി ഇന്ററാക്ടീവ് ക്ളാസുകള്‍ നടത്താന്‍ എഡ്യൂസാറ്റ് സംവിധാനം ഉപയോഗിച്ചുവരുന്നു.
- അത്യാധുനിക അദ്ധ്യയന ഉപാധികളോടെ അദ്ധ്യയനം നടത്തുന്നതിനായി സംസ്ഥാനത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജുകളിലെ സ്മാര്‍ട്ട് ക്ളാസ്സ് മുറികള്‍ സജ്ജമാക്കി.
- എഞ്ചിനീയറിംഗ് കോളേജുകളിലെ ക്ളാസ്സ് മുറികളില്‍ ഇന്റര്‍നെറ്റ് സംവിധനം ഒരുക്കാനുള്ള പദ്ധതികളും തുടങ്ങിയിട്ടുണ്ട്.
- കൌമാരക്കാരുടെ മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് എല്ലാ ഹയര്‍ സെക്കന്ററി സ്കൂളുകളിലും ടീന്‍സ് ക്ളബ്ബുകള്‍ രൂപീകരിക്കാനുള്ള നടപടികള്‍ എന്റെ സര്‍ക്കാര്‍ ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്.
- അദ്ധ്യാപക നിയമന നിരോധനം നീക്കുകയും ആദ്യഘട്ടമായി 642 അധ്യാപകരെ എയ്ഡഡ് ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിയമിക്കുകയും ചെയ്തു.
- സര്‍ക്കാര്‍ കോളേജുകളില്‍ 185 പുതിയ അദ്ധ്യാപക തസ്തികകളും എയ്ഡഡ് കോളേജുകളില്‍ 1500-ാളം തസ്തികകളും സൃഷ്ടിച്ചു.
- ഉച്ചഭക്ഷണ പരിപാടി ജനപങ്കാളിത്തത്തോടെ സമഗ്രപോഷകാഹാരപദ്ധതിയാക്കി.
- എല്ലാ സ്കൂളിലും സമ്പൂര്‍ണ ശുചിത്വ-കായിക ക്ഷമതാപദ്ധതികള്‍ തുടങ്ങി.
- പരിസര അവബോധം വളര്‍ത്താന്‍ എന്റെ മരം പദ്ധതികള്‍ നടപ്പാക്കി.
- കലോത്സവം, ശാസ്ത്രമേള, കായികമേള എന്നിവ ഏകോപിപ്പിച്ചു.
- വിദ്യാര്‍ഥികളില്‍ ശാസ്ത്രബോധം ഉണര്‍ത്താനും പരിപോഷിക്കാനും ശാസ്ത്രവര്‍ഷാചരണം നടത്തി.
- പരീക്ഷാഭവനില്‍ കംപ്യൂട്ടറൈസേഷന്‍ പൂര്‍ത്തിയാക്കി.
- പരിക്ഷാഭവന്റെ പ്രവര്‍ത്തനം ചിട്ടപ്പെടുത്താനും പരീക്ഷാഫലങ്ങള്‍ കൃത്യസമയത്ത് പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.
- കുടിശ്ശിക ജോലികള്‍ തീര്‍ക്കാന്‍ നടപടി സ്വീകരിച്ചു.
- പരാതികള്‍ തീര്‍ക്കാന്‍ അദാലത്ത് നടത്തി.
- എസ്.എസ്.എല്‍.സി. രജിസ്ട്രേഷന് മുമ്പ് ജനനത്തീയതി തിരുത്താന്‍ പ്രൈമറി സ്കൂളാണെങ്കില്‍ എ.ഇ.ഒയ്ക്കും ഹൈസ്കുളാണെങ്കില്‍ ഡി.ഇ.ഒയ്ക്കും അധികാരം നല്‍കി.
- സര്‍വശിക്ഷാ അഭിയാന്‍ അപ്പര്‍ പ്രൈമറിതലം വരെ മികച്ച രീതിയില്‍ നടപ്പാക്കിയതിനു ഈ സര്ക്കാരിനു ദേശീയ അംഗീകാരം ലഭിച്ചു.
- ഈ മേഖലയില്‍ ലിറ്റില്‍ സയന്റിസ്റ്റ്, നൂറുക്ക് നൂറ് എന്നീ നവീന പദ്ധതികള്‍ നടപ്പാക്കി.
- ഇംഗ്ളീഷ് ഭാഷാപഠനം ഒന്നാം ക്ളാസ് മുതല്‍ നടപ്പിലാക്കി.
- വര്‍ഷം മൂന്നു പരീക്ഷകള്‍ക്കു പകരം രണ്ടെണ്ണമാക്കി.
- കുട്ടികള്‍ പ്രശ്നങ്ങളും പാഠങ്ങളും നേരിട്ടു പഠിക്കുന്ന നിരന്തര പഠന വിലയിരുത്തല്‍ സമ്പ്രദായത്തിന് പ്രാധാന്യം നല്‍കി.
- യൂനിറ്റ് അസസ്‌മെന്റ് ഏര്‍പ്പെടുത്തി.
- പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കാന്‍ അവ രണ്ടുഭാഗങ്ങളാക്കി.
- ഒന്നു മുതല്‍ എട്ടുവരെ ക്ളാസിലെ കുട്ടികള്‍ക്ക് സൌജന്യമായി പാഠപുസ്തകങ്ങള്‍ നല്‍കി.
- ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 40 സ്കൂളുകളില്‍ മുഴുസമയ ക്ളാസ് ആരംഭിച്ചു.
- പാഠപുസ്തക രചനയ്ക്ക് പ്രത്യേക സമിതികള്‍ രൂപീകരിച്ചു. അവധിക്കാലത്ത് അധ്യാപകര്‍ക്ക് പരിശീലന പദ്ധതികള്‍ ആരംഭിച്ചു.
- പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിപാടികള്‍ നടപ്പിലാക്കി.ഇവരുടെ രക്ഷിതാക്കള്‍ക്കായി വെളിച്ചം എന്ന കൈപ്പുസ്തകം വിതരണം ചെയ്തു.
- സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന സ്കൂളുകളുടെ പഠനനിലവാരം ഉയര്‍ത്താനുള്ള പദ്ധതി 107 സ്കൂളുകളില്‍ നടപ്പിലാക്കി. 75 ശതമാനത്തിനു താഴെ എസ്എസ്എല്‍സി വിജയശതമാനം നേടിയിരുന്ന സ്കൂളുകളില്‍ പ്രത്യേകപരിപാടികളും മലബാര്‍ മേഖലയിലെ വിദ്യാഭ്യാസ ഉയര്‍ച്ചക്ക് കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങി.
- മൂന്നു മുതല്‍ 18 വരെ വയസ്സുള്ള കുട്ടികള്‍ക്ക് യുനിക് നംപര്‍ തിരിച്ചറിയല്‍ കാര്‍ഡു നല്‍കിത്തുടങ്ങി.
- അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്ക് പൊതു വിദ്യാലയങ്ങളില്‍ പ്രവേശനത്തിന് സൌകര്യമൊരുക്കി.
- ഓപ്പണ്‍ സ്കൂള്‍ സ്വയംഭരണ സ്വഭാവത്തിലാക്കാന്‍ നടപടി തുടങ്ങി. എസ്.സി.ഇ.ആര്‍.ടി, സി-മാറ്റ് എന്നിവയ്ക്കായി ദേശാന്തര നിലവാരമുള്ള പരിശീലനകേന്ദ്രം തുടങ്ങാന്‍ നടപടി ആരംഭിച്ചു.
- ഹയര്‍സെക്കന്ററി പ്രവേശനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി.മികച്ച ഇ-ഗവേണന്‍സ് പദ്ധതി അവാര്‍ഡും ഏകജാലകസംവിധാനത്തിന് ലഭിച്ചു.
- സംസ്ഥാനത്തെ പിന്നാക്കമേഖലകളില്‍ കൂടുതല്‍ ഹയര്‍ സെക്കന്ററി സ്കൂളുകള്‍ തുടങ്ങി.
- 2005 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സിക്ക് ഗ്രേഡിങ് നടപ്പാക്കിയതിന്റെ തുടര്‍ച്ചയായി 2007-ല്‍ ഹയര്‍സെക്കന്ററി പരീക്ഷയ്ക്കും ഗ്രേഡിങ് ഏര്‍പ്പെടുത്തി.
- ഇച്ഛാധിഷ്ഠിത ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ സംവിധാനം കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലും നടപ്പിലാക്കിയിട്ടുണ്ട്.
- ഉന്നത വിദ്യാഭ്യാസ ഗുണനിലവാരവും മികവും വര്‍ദ്ധിപ്പിക്കുന്നതിലേക്കായി സംസ്ഥാന തലത്തില്‍ ക്ളസ്റ്റര്‍ ഓഫ് കോളേജസ് ആരംഭിച്ചു. നിലവിലുള്ള വിഭവശേഷിയും, അടിസ്ഥാനസൌകര്യങ്ങളും പങ്കുവയ്ക്കുന്നതിനും നവീന സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനുമായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടുമായി ക്ളസ്റ്ററുകള്‍ ആരംഭിച്ചിട്ടുണ്ട്.
- വിവിധ സര്‍വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും, സര്‍ക്കാരിന് ഉന്നത വിദ്യാഭ്യാസം സംബന്ധിച്ച് വിദഗ്ദ്ധോപദേശം നല്‍കുന്നതിനും, ഉന്നത വിദ്യാഭ്യാസ രംഗത്ത് സാമൂഹ്യ നീതിയും ഗുണമേന്മയും വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും പ്രസിദ്ധ പണ്ഡിതനായ ഡോ. കെ. എന്‍ പണിക്കരുടെ നേതൃത്വത്തില്‍ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ രൂപീകരിച്ചു.
- നോബല്‍ സമ്മാനിതരടക്കമുള്ള പ്രമുഖ പണ്ഡിതരെ സര്‍വ്വകലാശാലകളിലെ പഠനഗവേഷണ പരിപാടികളില്‍ സഹകരിപ്പിക്കുന്ന ‘ദി ഈറുഡൈറ്റ്’ പദ്ധതിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ പണ്ഡിതരെ കേരളത്തില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പ്രശംസനീയമായി നടത്തിവരുന്നു.
- നാനോ ടെക്നോളജി, ബയോസയന്‍സസ്, പരിസ്ഥിതി പഠനം, ബൌദ്ധികസ്വത്തവകാശം, ഡിസെബിലിറ്റി സ്റ്റഡീസ്, സാമൂഹ്യശാസ്ത്രം എന്നീ മേഖലകളില്‍ തുടങ്ങിയിട്ടുള്ള ഈ കേന്ദ്രങ്ങളില്‍ ബിരുദാനന്തര ബിരുദ പരിപാടികളും, ഗവേഷണവും, അദ്ധ്യാപക സന്ദര്‍ശന പരിപാടികള്‍, വിദ്യാര്‍ത്ഥി സന്ദര്‍ശന പരിപാടികള്‍ മുതലായ നിരവധി നൂതന പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
- വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ഐ.റ്റി. കളിലെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുതലായ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലെയും അദ്ധ്യാപകരുടെ ക്ളാസ്സുകള്‍ ലഭ്യമാക്കാനായി വിസിറ്റിംഗ് ഫാക്കല്‍ട്ടി സ്കീം ആരംഭിച്ചു.
- അക്കാദമിക ഉള്ളടക്ക വികസനത്തിനായി K-base, ‘The Scholar‘, ‘Gurusmarana‘ തുടങ്ങിയ നൂതന പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളത്.
- എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഗവേഷണ താത്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗവേഷണം ശക്തിപ്പെടുത്തുന്നതിനും എഞ്ചിനീയറിംഗ് ഗവേഷണ കേന്ദ്രം 2010-ല്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
- എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപകരുടെ വിജ്ഞാനനിലയുടെ വിപുലീകരണത്തിനായി തുടര്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.
Thursday, March 10, 2011
വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ആധുനികവൽക്കരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment