കോട്ടയം: യഥാര്‍ഥ അര്‍ഥത്തില്‍ കളങ്കിതരായവര്‍ രാഷ്ട്രീയത്തില്‍ തുടരണോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍ കൂടിയായ സി എഫ് തോമസ് എം എല്‍ എ പറഞ്ഞു. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച ‘ജനവിധി 2011′ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായരുന്നു അദ്ദേഹം.
മൂല്യബോധമുള്ളവരെയാണ് രാഷ്ട്രീയത്തിനാവശ്യം. യുവജനങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വരേണ്ടത് ആവശ്യമാണ്. എന്നാല്‍ പരിചയ സമ്പന്നതയും വിജയസാധ്യതയും ഒരു ഘടകമാണെന്ന് അദ്ദേഹം പറഞ്ഞു. തോമസിനെ ഒഴിവാക്കി ചങ്ങനാശേരിയില്‍ മത്സരിക്കാന്‍ യൂത്ത്ഫ്രണ്ട് എം നേതാവ് ജോബ് മൈക്കിള്‍ നടത്തുന്ന ശ്രമങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സ്ഥാനാര്‍ഥിത്വം താന്‍ സ്വയം പ്രഖ്യാപിക്കുന്നില്ലെന്നും അക്കാര്യത്തില്‍ പാര്‍ട്ടി പ്രായോഗിക തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും കേരളാ കോണ്‍ഗ്രസിന് നിലവിലുള്ള എം എല്‍ എ മാര്‍ മത്സരരംഗത്തുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പി സി ജോര്‍ജ്ജും സെക്യുലറും കേരളാ കോണ്‍ഗ്രസില്‍ ലയിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവരുടെ ഭാവി സുരക്ഷിതത്വം കെ എം മാണി വാഗ്ദാനം ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പി സി ജോര്‍ജ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
65 num 80 num idakuu vayasulla cheruppakkare congress malsarippikkanda ennano
ReplyDelete