നിര്‍ധനജനവിഭാഗത്തിന് ആശ്വാസമായി വായ്പ എഴുതിത്തളളി ആധാരങ്ങള്‍ തിരികെ നല്‍കുന്ന പദ്ധതി ഈ സര്‍ക്കാര്‍ നടപ്പിലാക്കി. ദുര്‍ബല ജനവിഭാഗങ്ങള്‍ക്കുവേണ്ടി സംസ്ഥാനസര്‍ക്കാര്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് മുഖേന നടപ്പിലാക്കിയ 12 പദ്ധതികളും, ജില്ലാ ഭരണകൂടം വഴി നടപ്പിലാക്കിയ 3 പദ്ധതികള്‍ ഉള്‍പ്പെടെ 15 പദ്ധതികള്‍ പ്രകാരം വായ്പയെടുത്ത ഗുണഭോക്താക്കളുടെ വായ്പ എഴുതിത്തളളി, ആധാരങ്ങള്‍ തിരികെ നല്‍കിവരുന്നു. 41,500 പേര്‍ക്ക് 183 കോടി രൂപയുടെ ആനുകൂല്യം ഇതുവഴി ലഭിക്കും. വായ്പാ ഗുണഭോക്താക്കള്‍ക്ക് സമാശ്വാസനടപടി എന്ന നിലയിലും ‘ഭവനനിര്‍മാണ ബോര്‍ഡിന്റെ കുടിശ്ശിക നിവാരണം ത്വരിതപ്പെടുത്തുക എന്ന നിലയിലും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി എട്ടുതവണ ദീര്‍ഘിപ്പിച്ചു. 34,000 പേര്‍ക്ക് ഇതുമൂലം ആനുകൂല്യം ലഭിച്ചു.
എം.എന്‍. ഗോവിന്ദന്‍ നായരുടെ നേതൃത്വത്തില്‍ നടപ്പാക്കി ഇന്ത്യക്കും ലോകത്തിനും മാതൃകയായിമാറിയ ലക്ഷംവീട് പദ്ധതിയിലെ ജീര്‍ണാവസ്ഥയിലായ മുഴുവന്‍ ലക്ഷംവീടുകളും സമയബന്ധിതമായി പുനര്‍നിര്‍മിക്കാന്‍ എം.എന്‍. ലക്ഷംവീട് പുനര്‍നിര്‍മാണ പദ്ധതി നടപ്പിലാക്കി. പുനര്‍നിര്‍മാണത്തിനുളള മുഴുവന്‍ തുകയും സര്‍ക്കാര്‍ സബ്സിഡിയായി ഭവനനിര്‍മാണബോര്‍ഡു മുഖേന നടപ്പിലാക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് സുനാമി ഭവനനിര്‍മ്മാണത്തിന്റെ നോഡല്‍ ഏജന്‍സിക്കുപുറമെ വടക്കന്‍ ജില്ലകളിലെ നിര്‍മാണ ചുമതലയും ‘ഭവനനിര്‍മാണബോര്‍ഡിനാണ്. നിര്‍മാണ ചുമതലയുളള സ്ഥാപനങ്ങളില്‍ ആദ്യം വീട് നിര്‍മ്മിച്ചുനല്‍കിയത് ഭവനനിര്‍മ്മാണ ബോര്‍ഡാണ്. സാധാരണക്കാര്‍ക്കുവേണ്ടി സന്നദ്ധസംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കിയ സുരക്ഷാ ഭവനപദ്ധതി പ്രകാരം വീട് നിര്‍മിക്കുന്നതിന് നല്‍കിയിരുന്ന സഹായം 9,000 രൂപയില്‍ നിന്ന് ഈ സര്‍ക്കാര്‍ 25,000 രൂപയായി വര്‍ദ്ധിപ്പിച്ചു. പട്ടികജാതി വകുപ്പിന്റെ ഭവനനിര്‍മാണപദ്ധതി ബോര്‍ഡ് ഏറ്റെടുത്തു. വയനാട്ടിലെ പട്ടികവര്‍ഗവിഭാഗക്കാര്‍ക്കു വേണ്ടി ആവിഷ്ക്കരിച്ച പ്രാക്തന ഗോത്രവര്‍ഗ ഭവഭവഭവനനിര്‍മ്മാണ പദ്ധതി പ്രകാരം നിര്‍മിച്ച വീടുകള്‍ പട്ടികവര്‍ഗ വകുപ്പിന് കൈമാറി.
എറണാകുളത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായി കിടന്നിരുന്ന റവന്യൂടവര്‍ കമ്മീഷന്‍ ചെയ്തു. മുറികള്‍ വാടകയ്ക്ക് നല്‍കി. ഭവനിര്‍മ്മാണ ബോര്‍ഡ് ഹഡ്‌കോയ്ക്ക് നല്‍കാനുളള കുടിശ്ശികയില്‍ 255 കോടി രൂപ തിരിച്ചടച്ചു. ഭവന നിര്‍മാണബോര്‍ഡിന്റെ സഞ്ചിത നഷ്ടം കുറച്ചുകൊണ്ടുവന്നു. കടകളും ഓഫീസ്സ്ഥല ങ്ങളും വാടക പുനര്‍നിര്‍ണയിച്ച് ബോര്‍ഡിന് പുതിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞു.
പുതിയ പദ്ധതികള്‍
ഭവനനിര്‍മാണത്തിനായി പുതിയ പ്ളോട്ടുകള്‍ വികസിപ്പിച്ചു നല്‍കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു. നഗരാതിര്‍ത്തിക്കു പുറത്ത് താമസിക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് നഗരാതിര്‍ത്തിയില്‍ തന്നെ താമസിക്കുന്നതിനായി ഇന്നൊവേറ്റീവ് ഹൌസിംഗ് സ്കീം (‘അത്താണി‘) നടപ്പിലാക്കി വരുന്നു. ഫ്ളാറ്റുകളുടെ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു എന്ന പ്രത്യേകത ഈ പദ്ധതിക്കുണ്ട്. തിരുവനന്തപുരം ജില്ലയിലെ ആക്കുളത്തെ 11.6 ഏക്കര്‍ സ്ഥലത്ത് ബി.എസ്.റ്റി. അടിസ്ഥാനത്തില്‍ ‘ഗെയിംസ് വില്ലേജ്’ സ്ഥാപിക്ക്ുറ്തിനുളള ചുമതല ഭവനനിര്‍മാണ ബോര്‍ഡ് ഏറ്റെടുത്തു.
തൃശ്ശൂര്‍ ജില്ലയിലെ പുല്ലഴിയില്‍ കേന്ദ്രസഹായത്തോടെ 125 സ്ത്രീകള്‍ക്ക് താമസിക്കാവുന്ന വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സ്ഥാപിക്കുന്നതിന് 1.5 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചു. ദേവികുളത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായുളള ക്വാര്‍ട്ടേഴ്സ് നിര്‍മാണം ഏറ്റെടുത്തു.
നവീന പദ്ധതികളുമായി സംസ്ഥാന നിര്‍മിതി കേന്ദ്രം
10 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തിവന്നിരുന്ന സംസ്ഥാന നിര്‍മിതികേന്ദ്രം ഇപ്പോള്‍ 70 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നു. നിര്‍മിതികേന്ദ്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ 22 കോടി രൂപയുടെ വിഹിതം ലഭ്യമാക്കി. കലവറ എന്നപേരില്‍ കെട്ടിടനിര്‍മാണ സാമഗ്രികളുടെ ന്യായവില വില്‍പനകേന്ദ്രം ആരംഭിച്ചു. മണല്‍ക്ഷാമത്തിന് പരിഹാരം തേടുകയും സമാഹരിച്ചുകിട്ടിയ മണല്‍ കലവറ വഴി വിതരണം നടത്തുകയും ചെയ്യുന്നു. കുളത്തുപുഴ, അരുവിക്കര, തണ്ണിത്തോട് എന്നിവിടങ്ങളില്‍ മണല്‍ വിതരണത്തിന് മാത്രമായി കലവറ ആരംഭിച്ചു. പത്മശ്രീ ലാറിബേക്കറുടെ സ്മരണാര്‍ത്ഥം ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഫ് ഹാബിറ്റാറ്റ് സ്റ്റഡീസ് എന്ന സ്ഥാപനം ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിനെ അന്താരാഷ്ട്രനിലവാരമുളള സ്ഥാപനമാക്കി മാറ്റുന്നതിന്റെ ഭാഗമായി ക്യാമ്പസ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 6.95 ഏക്കര്‍ സ്ഥലം അനുവദിച്ചു. കെസ്നിക്കിനെ ഒരു ദേശീയ പരിശീലന കേന്ദ്രമായി ഉയര്‍ത്താന്‍ നടപടിയെടുത്തു. കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്കും ജയില്‍ അന്തേവാസികള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പ്രത്യേകം പ്രത്യേകമായി മേസണ്‍റി, കാര്‍പെന്ററി, കെട്ടിടനിര്‍മാണസാമഗ്രികളുടെ ഉത്പാദനം, പൂന്തോട്ട നിര്‍മാണം തുടങ്ങിയവയില്‍ പരിശീലനം നല്‍കിവരുന്നു.
ആറളത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായുളള 361 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്കായുളള 2557 വീടുകളുടെ നിര്‍മാണം സംസ്ഥാന ഭവനനിര്‍മാണബോര്‍ഡും സംസ്ഥാന നിര്‍മിതികേന്ദ്രവും സംയുക്തമായി ഏറ്റെടുത്തു. ചരിത്രത്തിലാദ്യമായി നിര്‍മിതികേന്ദ്രം ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകള്‍ക്ക് രൂപം നല്‍കി. സംസ്ഥാന-ജില്ല നിര്‍മിതികേന്ദ്രങ്ങള്‍ തമ്മിലുളള ഏകോപനം പ്രാവര്‍ത്തികമാക്കി
No comments:
Post a Comment