ഇന്ത്യയില്‍ മികച്ച നിക്ഷേപസാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്നു നിക്ഷേപ സാഹചര്യ സൂചികയില്‍ പറയുന്നു. ലോകബാങ്കും എഡിബിയും വിവിധ രാജ്യാന്തര സര്‍വേ-പഠന സ്ഥാപനങ്ങളും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. വ്യവസായത്തിനു പറ്റിയ മണ്ണല്ല കേരളമെന്ന മുന്‍വിധികളെയും ദുഷ്പ്രചാരണങ്ങളെയും വ്യവസായവളര്‍ച്ച അട്ടിമറിക്കാന്‍ ലക്ഷ്യമിട്ട് സൃഷ്ടിച്ച വിവാദങ്ങളെയും കാറ്റില്‍പ്പറത്തി വന്‍കിട ഇടത്തരം വ്യവസായ രംഗത്തുമാത്രം ആയിരത്തി ഒരുനൂറു കോടിയില്‍പ്പരം രൂപയുടെ നിക്ഷേപം നടത്താന്‍ സംസ്ഥാനത്തിനു കഴിഞ്ഞു. എല്ലാ സൌകര്യവും ഒരുക്കിനല്‍കിയും തുടര്‍ച്ചയായ സമ്മര്‍ദത്തിലൂടെയും യാഥാര്‍ഥ്യമാക്കിയ വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പദ്ധതി അടക്കമുള്ള വമ്പിച്ച കേന്ദ്രനിക്ഷേപങ്ങള്‍ക്കു പുറമെയാണിവ.
വ്യവസായ വകുപ്പ് 245.17 കോടി രൂപ മുതല്‍മുടക്കുള്ള 13 വന്‍കിട വ്യവസായവും 48.44 കോടിയുടെ എട്ട് ഇടത്തരം വ്യവസായവും തുടങ്ങി. കെഎസ്ഐഡിസി സഹകരണത്തോടെ 39 ഇടത്തരം വ്യവസായങ്ങളും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തുടങ്ങി. കെഎസ്ഐഡിസി 66 വന്‍കിട, ഇടത്തരം പദ്ധതികള്‍ക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഇതില്‍ 13 എണ്ണം പൂര്‍ത്തിയായി. 2388 കോടി രൂപ മുതല്‍മുടക്കു വരുന്ന മറ്റുള്ളവ വിവിധഘട്ടങ്ങളിലാണ്.
കമ്പനിരജിട്രാറുടെ കണക്കുപ്രകാരം 2008-09ല്‍ പുതുതായി സംസ്ഥാനത്ത് രജിസ്റര്‍ചെയ്ത കമ്പനികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡാണ്-1819 കമ്പനി. 2009-10 ല്‍ 1763 കമ്പനി പുതുതായി ഉണ്ടായി. ലഘു-ചെറുകിട സംരംഭങ്ങള്‍ സംബന്ധിച്ച വ്യവസായ വാണിജ്യ ഡയറക്ടറേറ്റിന്റെ കണക്കും ഈ റെക്കോഡ് വളര്‍ച്ച സാക്ഷ്യപ്പെടുത്തുന്നു. 2001-06 ലെ അഞ്ചു വര്‍ഷം ഈ രംഗത്തുണ്ടായ നിക്ഷേപം 715.29 കോടി രൂപയാണെങ്കില്‍ 2006-10 ലെ നാലു വര്‍ഷംതന്നെ ഉണ്ടായി 2232.69 കോടി രൂപയുടെ നിക്ഷേപം. പുതിയ സംരംഭങ്ങളുടെ എണ്ണവും ഉയര്‍ന്നുവരികയാണ്-3878, 5206, 8421, 8403 എന്നിങ്ങനെ.
രാജ്യത്തെ വ്യവസായവളര്‍ച്ച 2007 നും 2010 നുമിടയില്‍ 0.6 ശതമാനം വരെ താഴ്ന്നപ്പോഴും കേരളം മെച്ചപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചത്. കേരളം എല്ലാ മാന്ദ്യത്തെയും വെല്ലുവിളിച്ച് 2008-09ല്‍ നേടിയത് 12.62 ശതമാനം വളര്‍ച്ചയാണ്. 2006-07ല്‍ 18.64 ശതമാനമായിരുന്നത് മാന്ദ്യംമൂലം അടുത്തവര്‍ഷം 9.84 ലേക്ക് താണെങ്കിലും വീണ്ടും ഉയിര്‍ത്തെഴുന്നേറ്റാണ് 12.62ല്‍ എത്തിയത്
No comments:
Post a Comment