ലോട്ടറി കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. വി.ഡി.സതീശന്‍ എം.എല്‍.എ. സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ പറഞ്ഞത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേന്ദ്രസര്‍ക്കാരിന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയവും അനുവദിച്ചു. ലോട്ടറിക്കേസില്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റേയും നിലപാടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നാല് കേസുകളാണ് ഇത് സംബന്ധിച്ച് കോടതിയുടെ പരിഗണനയില്‍ വന്നത്. സതീശന്റെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കേരളാ ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷന്‍ നല്‍കിയ മറ്റൊരു ഹര്‍ജി പരിഗണിച്ച കോടതി കേന്ദ്രമന്ത്രി പി. ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. സിക്കിം, ഭൂട്ടാന്‍ ലോട്ടറികളിലെ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന ഹര്‍ജിയിലാണിത്.
No comments:
Post a Comment