തിരുവനന്തപുരം: സംസ്ഥാനത്ത് 2 രൂപയ്ക്ക് അരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പറയുന്നതിന് യാതൊരു ന്യായീകരണവുമില്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലെ ചില രാഷ്ട്രീയപാര്‍ട്ടികളുടെ ഇടപെടല്‍ മൂലമാണ് പെരുമാറ്റച്ചട്ടം ബാധകമാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പാണ് അരിവിതരണം സംബന്ധിച്ച് ഉത്തരവിറക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം മമതാ ബാനര്‍ജി പെണ്‍കുട്ടികള്‍ക്ക് ട്രെയിന്‍യാത്രാ സൗജന്യം അനുവദിച്ചത് ചട്ടലംഘനമാകില്ലേയെന്ന് വി എസ് ചോദിച്ചു. തമിഴ്‌നാട്ടില്‍ പെട്രോള്‍ നികുതി ഇളവുനല്‍കിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുത്തില്ലെന്ന് വി എസ് ചൂണ്ടിക്കാട്ടി.
No comments:
Post a Comment